ദുബായ്: സുവർണജൂബിലി ദേശീയ ദിനം ആഘോഷമാക്കാന്‍ ഒരുങ്ങി രാജ്യം. പ്രത്യേക പരിപാടികളും കരിമരുന്ന് പ്രയോഗവും വിലക്കിഴിവ് വില്‍പനയുമൊക്കെയായി ആഘോഷത്തിന്‍റെ ആവേശത്തിലാണ് രാജ്യം. ഡിസംബർ ഒന്നുമുതല്‍ പൊതു അവധിയാണെന്നുളളത് ആഘോഷത്തിന് മാറ്റുകൂട്ടൂം. വിവിധ പ്രവാസി കൂട്ടായ്മകളും പോറ്റമ്മനാടിന്‍റെ സുവർണ ജൂബിലി ആഘോഷത്തിനുളള തയ്യാറെടുപ്പിലാണ്. വിവിധ വാണിജ്യ-വ്യാപാര സ്ഥാപനങ്ങള്‍ വിലക്കിഴിവും ഓഫറുകളുമെല്ലാം നേരത്തെ തന്നെ പ്രഖ്യാപിച്ചിട്ടുണ്ട്.
ദുബായ് ഫെസ്റ്റിവല്‍സ് ആന്‍റ് റീടെയ്ലല്‍ എസ്റ്റാബ്ലിഷ്മെന്‍റിന്‍റെ ഈ വർഷത്തെ പരിപാടികള്‍ ഡിസംബർ രണ്ടുമുതല്‍ 11 വരെ നീണ്ടുനില്‍ക്കുന്നതാണ്. കരിമരുന്ന് പ്രയോഗമുള്‍പ്പടെയുളള ആഘോഷപരിപാടികളും ഈ ദിവസങ്ങളില്‍ യുഎഇയുടെ ആകാശത്തിന് ചന്തം ചാർത്തും.ജുമൈറ ബീച്ച് എത്തിസലാത്ത് ബീച്ച് കാന്‍റീന്‍, ലാമെർ, ബുർജ് അൽ അറബ്, ബ്ലൂ-വാട്ടേഴ്സ്, ദ പാം, അത്ലാന്‍റിസ്, ദ പോയിന്റ എന്നിവിടങ്ങളിലെല്ലാം കരിമരുന്ന് ആസ്വദിക്കാനാവും. രാത്രി 8 മണിക്കും, 8.30 നും 9.00 നുമായാണ് കരിമരുന്ന് പ്രയോഗമുണ്ടാവുക.
മാജിദ് അല്‍ ഫുത്തൈം മാളുകള്‍, ദുബായ് ഫെസ്റ്റിവല്‍ സിറ്റി മാള്‍, ദുബായ് മാള്‍, ദുബായ് ഔട്ട് ലെറ്റ് മാള്‍ എന്നിവിടങ്ങളിലെല്ലാം 50 മുതല്‍ 70 ശതമാനം വരെ വിലക്കിഴിവുണ്ടാകും. ഡിസംബർ 13 വരെയാണ് ഈ ഇളവുകള്‍ പ്രഖ്യാപിച്ചിട്ടുളളത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.