ഇന്ത്യയിലെ കോവിഡ് ബാധിതരുടെ എണ്ണം അരക്കോടിയിലേക്ക് കുതിക്കുന്നു

ഇന്ത്യയിലെ കോവിഡ് ബാധിതരുടെ എണ്ണം അരക്കോടിയിലേക്ക് കുതിക്കുന്നു

ന്യൂഡൽഹി: ആശങ്ക ഉയര്‍ത്തി രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 94,372 കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 1,114 പേര്‍ മരിച്ചു.

ഇതോടെ രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണം 47,54,356 ആയി. മരണ സംഖ്യ 78,586 ആയി ഉയര്‍ന്നു. 37,02,595 പേർ രോഗമുക്തരായി.

രാജ്യത്ത് ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്ന സംസ്ഥാനം മഹാരാഷ്ട്രയാണ്. ശനിയാഴ്ച 22,084 പേര്‍ക്കുകൂടി മഹാരാഷ്ട്രയിൽ കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം 10,37,765 ആയി.

പുതുതായി 391 മരണം റിപ്പോര്‍ട്ട് ചെയ്തതായും മഹാരാഷ്ട്ര ആരോഗ്യവകുപ്പ് അറിയിച്ചു. ഇതോടെ മഹാരാഷ്ട്രയിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 29,115 ആ‍യി ഉയർന്നു.

2,79,768 രോഗികള്‍ നിലവില്‍ സംസ്ഥാനത്തുടനീളം ചികിത്സയില്‍ തുടരുകയാണ്. 7,28,512 പേര്‍ ഇതുവരെ രോഗമുക്തരായി. ഇന്ന് മാത്രം 13,489 പേര്‍ രോഗമുക്തി നേടി. 70.2 ശതമാനമാണ് സംസ്ഥാനത്തെ രോഗമുക്തി നിരക്ക്.

കോവിഡ് രോഗികളുടെ എണ്ണത്തില്‍ മഹാരാഷ്ട്രയ്ക്ക് തൊട്ടു പിന്നിലുള്ളത് ആന്ധ്രാപ്രദേശ്, തമിഴ്‌നാട്, കര്‍ണാടക, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.