അബുദബി കിരീടാവകാശി ഷെയ്ഖ് മുഹമ്മദ് ബിന്‍ സയ്യീദ് തു‍ർക്കിയിലേക്ക്

അബുദബി കിരീടാവകാശി ഷെയ്ഖ് മുഹമ്മദ് ബിന്‍ സയ്യീദ് തു‍ർക്കിയിലേക്ക്

അബുദബി: അബുദബി കിരീടാവകാശിയും യുഎഇ സായുധ സേന ഉപസർവ്വസൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ സയ്യീദ് അല്‍ നഹ്യാന്‍ തുർക്കി സന്ദർശിക്കും. തുർക്കിയുടെ ക്ഷണം സ്വീകരിച്ചാണ് സന്ദർശനം. വിവിധ മേഖലകളില്‍ ഇരു രാജ്യങ്ങളും തമ്മിലുളള പങ്കാളിത്തവും പ്രാദേശിക അന്തർദ്ദേശിയ പ്രശ്നങ്ങളും കൂടികാഴ്ചയില്‍ വിഷയമാകും. കഴിഞ്ഞ ഓഗസ്റ്റില്‍ തു​ർ​ക്കി പ്ര​സി​ഡ​ൻ​റ്​ റ​ജ​ബ്​ ത്വ​യ്യി​ബ്​ ഉ​ർ​ദു​ഗാനും ഷെയ്ഖ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സയ്യീദ് അല്‍ നഹ്യാനും ടെലഫോണില്‍ ചർച്ച നടത്തിയിരുന്നു. ഇരു രാജ്യങ്ങളും തമ്മിലുളള ബന്ധം കൂടുതല്‍ ഊഷ്മളമാക്കുന്നതിനുളള സാധ്യതകള്‍ അന്ന് ഇരുവരും പങ്കുവയ്ക്കുകയും ചെയ്തിരുന്നു. വ്യാ​പാ​രം, ഗ​താ​ഗ​തം, ആ​രോ​ഗ്യം, ഊ​ർ​ജം തുടങ്ങിയ മേഖലകളിലെ ഇരു രാജ്യങ്ങളും തമ്മിലുളള ബന്ധം ഊർജ്ജിതമാക്കുകയാണ് ലക്ഷ്യമിടുന്നത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.