ചൂട് ചായയോടൊപ്പം ഒരു ബജി കൂടെ ആയാലോ...?

ചൂട് ചായയോടൊപ്പം ഒരു ബജി കൂടെ ആയാലോ...?

ചൂട് ചായയോടൊപ്പം ഒരു ബജി കൂടെ കഴിക്കാന്‍ ഇഷ്ടമില്ലാത്തവര്‍ കുറവായിരിക്കും. വീട്ടിലുള്ള കുറഞ്ഞ ചേരുവകള്‍ ഉപയോഗിച്ച് വളരെ പെട്ടെന്ന് തന്നെ നമുക്ക് സ്വാദിഷ്ടവും ആരോഗ്യകരവുമായ ബജി ഉണ്ടാക്കിയെടുക്കാം.

മിക്ക വീടുകളിലും നിറയെ ഉണ്ടായിരിക്കുന്ന ഒന്നാണ് മുരിങ്ങ. മുരിങ്ങയില ഇന്ന് സുലഭമായി ലഭിക്കുന്ന ഒന്നാണ്. ശരീരത്തിന് ആവശ്യമായ ധാതുക്കളുടെ കലവറയാണ് മുരിങ്ങയില.

ഇനി എളുപ്പത്തില്‍ മുരിങ്ങയില ബജി എങ്ങനെ തയ്യാറാക്കാമെന്ന് നോക്കാം

ഇതിനായി മുരിങ്ങയില ഒരു കപ്പ്, ദോശ മാവ് ഒരു കപ്പ്, ഒരു ഉളളി, ഇഞ്ചി, പച്ചമുളക് എന്നിവ അരിഞ്ഞതും എടുക്കുക. ശേഷം ബജിയുടെ കൂട്ട് തയ്യാറാക്കുന്നതിനായി ഒരു പാത്രത്തിലേക്ക് ദോശ മാവ് ഒഴിച്ച് അതിലേക്ക് മുരിങ്ങയിലയും അരിഞ്ഞു വെച്ചിരിക്കുന്ന ഉള്ളി, പച്ചമുളക്, ഇഞ്ചി എന്നിവയും ചേര്‍ത്ത് നന്നായി ഇളക്കി യോജിപ്പിക്കുക.

ബജി നല്ല ക്രിസ്പിയായിരിക്കാന്‍ അതിലേക്ക് ഒരു ടേബിള്‍ സ്പൂണ്‍ അരിപ്പൊടിയും ചേര്‍ത്ത് കൊടുക്കുക. ശേഷം നല്ല തിളച്ച എണ്ണയിലേക്കിട്ട് വറുത്തു കോരിയെടുക്കുക. സ്വാദിഷ്ടവും ആരോഗ്യകരമായ മുരിങ്ങയില ബജി തയ്യാര്‍. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ഒരു നാലുമണി പലഹാരമാണിത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.