കാന്‍ബറ: പൗരന്റെ മതസ്വാതന്ത്ര്യങ്ങള്‍ക്ക് നിയമപരമായ സംരക്ഷണം നല്‍കുന്ന മതപരമായ വിവേചന നിയന്ത്രണ ബില്ലിന് (Religious Discrimination Bill) ഓസ്‌ട്രേലിയയില്‍ ഉടനീളം പിന്തുണയേറുമ്പോള്‍, അടിസ്ഥാനരഹിതമായ വാദങ്ങള്‍ ഉയര്‍ത്തി ചില കോണുകളില്‍നിന്ന് എതിര്‍പ്പുകളും ഉയരുന്നുണ്ട്. മതസ്വാതന്ത്ര്യം സംരക്ഷിക്കാന്‍ നിയമപരമായ സംരക്ഷണം നല്‍കുന്ന ബില്‍ പ്രാബല്യത്തില്‍ വന്നാല്‍ മതവിശ്വാസികളല്ലാത്തവര്‍ വിവേചനം നേരിടേണ്ടി വരുമെന്നാണ് എതിര്‍ക്കുന്ന ഒരു വിഭാഗം വാദിക്കുന്നത്.
വിശ്വാസം പ്രകടിപ്പിക്കുന്നതിന്റെ പേരില്‍ ആളുകള്‍ പൊതുസമൂഹത്തില്‍ അപമാനിക്കപ്പെടുന്നതും പല വിലക്കുകള്‍ക്കു വിധേയരാകുന്നതും നിയമനടപടികള്‍ നേരിടുന്നതും പതിവായതോടെയാണ് ബില്‍ കൊണ്ടുവരുന്നത് അനിവാര്യമായി മാറിയത്. ഈ തിരിച്ചറിവിലാണ് കഴിഞ്ഞ ദിവസം ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍ മുന്‍കൈയെടുത്ത് പാര്‍ലമെന്റില്‍ ബില്‍ അവതരിപ്പിച്ചത്.
മതവിശ്വാസികളെ വിവേചനത്തില്‍ നിന്ന് സംരക്ഷിക്കാന്‍ സഹായിക്കുന്ന നിയമനിര്‍മ്മാണം ഇന്നത്തെ കാലത്ത് അനിവാര്യമാണെന്ന് ക്രൈസ്തവ സംഘടനയായ ഓസ്‌ട്രേലിയന്‍ ക്രിസ്ത്യന്‍ ലോബി (എ.സി.എല്‍) പറയുന്നു. ലിംഗത്തിന്റെയോ ജാതിയുടെയോ ശാരീരിക വൈകല്യത്തിന്റെയോ പ്രായത്തിന്റെയോ പേരില്‍ ആര്‍ക്കും വിവേചനം ഏര്‍പ്പെടുത്തരുതെന്ന നിയമം ഓസ്‌ട്രേലിയയിലുണ്ട്. എന്നാല്‍ മതവിശ്വാസികളെ വിവേചനത്തില്‍ നിന്ന് സംരക്ഷിക്കാന്‍ ഒരു നിയമവുമില്ല. മതപരമായ വിവേചന നിയന്ത്രണ ബില്‍ ഇതിനു പരിഹാരം കാണും.
വെന്‍ഡി ഫ്രാന്‍സിസ്
എല്ലാ ആളുകള്‍ക്കും അവര്‍ക്കിഷ്ടമുള്ള മതമോ വിശ്വാസമോ സ്വീകരിക്കാനും അതു പൊതുസമൂഹത്തില്‍ പ്രകടിപ്പിക്കാനുമുള്ള സ്വാതന്ത്ര്യം ഇതിലൂടെ ലഭിക്കും. എതിര്‍സ്വരങ്ങളില്‍പെട്ട് ബില്‍ ഫെഡറല്‍ പാര്‍ലമെന്റില്‍ പരാജയപ്പെടാനിട വരരുതെന്ന് എ.സി.എല്‍ നാഷണല്‍ ഡയറക്ടര്‍ വെന്‍ഡി ഫ്രാന്‍സിസ് മുന്നറിയിപ്പു നല്‍കുന്നു. ബില്ലിന് എല്ലാ വിശ്വാസികളുടെയും പിന്തുണ തേടാനുള്ള കാമ്പെയിന്‍ എ.സി.എല്‍ ആരംഭിച്ചുകഴിഞ്ഞു. അതിന്റെ ഭാഗമായി താഴെക്കൊടുത്തിരിക്കുന്ന ലിങ്കില്‍ കയറി നിങ്ങളുടെ പേരും വിലാസവും രേഖപ്പെടുത്തി ഫെഡറല്‍ എംപിക്കും സെനറ്റേഴ്‌സിനും ഇ-മെയില്‍ അയയ്ക്കണമെന്ന് വെന്‍ഡി ഫ്രാന്‍സിസ് അഭ്യര്‍ഥിച്ചു.
മതപരമായ വിവേചന നിയന്ത്രണ ബില്ലിനെ പിന്തുണയ്ക്കാന്‍ നേതാക്കളെ പ്രേരിപ്പിക്കാന്‍ ഈ കാമ്പെയിനിലൂടെ സാധിക്കുമെന്ന് എ.സി.എല്‍ പ്രതീക്ഷിക്കുന്നു.
ഇ-മെയില്‍ അയയ്ക്കാനുള്ള ലിങ്ക്:
https://www.acl.org.au/cm_nat_rda?utm_medium=email&utm_campaign=CM%202111%20Nat%20Religious%20Discrimination%20Bill&utm_content=CM%202111%20Nat%20Religious%20Discrimination%20Bill+CID_9726dad865ec6bbb11d6d0cebbf0d892&utm_source=CreateSend&utm_term=Please%20email%20your%20Federal%20MP%20and%20your%20Senators%20to%20urge%20them%20to%20support%20this%20bill%20when%20it%20comes%20time%20for%20them%20to%20vote%20%20which%20could%20be%20next%20week
മതപരമായ വിവേചന നിയന്ത്രണ ബില്ലിനെക്കുറിച്ച് കൂടുതല്‍ അറിയാന്‍ ഈ ലിങ്കുകളില്‍ ക്ലിക്ക് ചെയ്യുക:
മതപരമായ വിവേചന നിയന്ത്രണ ബില്‍ ഓസ്‌ട്രേലിയന്‍ പാര്‍ലമെന്റില്‍ പ്രധാനമന്ത്രി അവതരിപ്പിച്ചു
ഓസ്‌ട്രേലിയയില്‍ മതവിശ്വാസികള്‍ക്ക് അധിക പരിരക്ഷ; ബില്‍ പ്രധാനമന്ത്രി പാര്‍ലമെന്റില്‍ അവതരിപ്പിക്കും
മതവിശ്വാസികള്‍ക്കു നേരെ വിവേചനം പാടില്ല: ഓസ്‌ട്രേലിയയില്‍ നിയമനിര്‍മാണത്തിനൊരുങ്ങി ഫെഡറല്‍ സര്‍ക്കാര്‍; സംസ്ഥാന നിലപാട് വിചിത്രം
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26