പ്രായം നൂറ്, ലോക പ്രശസ്ത ഫാഷന്‍ ഡിസൈനര്‍; മാതൃകയാക്കേണ്ട കരുത്തുറ്റ സ്ത്രീ

പ്രായം നൂറ്, ലോക പ്രശസ്ത ഫാഷന്‍ ഡിസൈനര്‍; മാതൃകയാക്കേണ്ട കരുത്തുറ്റ സ്ത്രീ

ഐറിസ് ആഫേല്‍, ലോക പ്രശസ്ത ഫാഷന്‍ ഡിസൈനറാണ് കക്ഷി. പ്രായം തളര്‍ത്താത്ത ആവശേമാണ് ആ ജീവിതത്തില്‍ മുഴുവന്‍ നിറഞ്ഞു നില്‍ക്കുന്നത്. ഓരോരുത്തരും കണ്ടു പഠിക്കേണ്ട, മാതൃകയാക്കേണ്ട കരുത്തുറ്റ ഒരു സ്ത്രീ ജീവിതമാണ് ഈ അമേരിക്കന്‍ സ്വദേശിനിയുടേത്. ഐറിസിന്റെ സമയത്തിന് വേണ്ടി പ്രമുഖരെല്ലാം കാത്തിരിക്കുന്നുവെന്ന് അറിയുമ്പോഴാണ് അവരുടെ പ്രാധാന്യവും മൂല്യവും നമ്മുക്ക് മനസിലാവുക.

നൂറ് വയസ് പിന്നിട്ട മുത്തശി. പക്ഷെ പ്രായത്തിന്റെ നേര്‍ത്ത കണിക പോലും മനസിനെ ബാധിക്കാന്‍ അവര്‍ സമ്മതിച്ചിട്ടില്ല. ലോകത്തിലെ ടോപ് ഫാഷന്‍ ബ്രാന്‍ഡുകളെല്ലാം അവര്‍ക്കായി കാത്തിരിക്കുന്നു. ഫാഷന്‍ മാഗസിനുകള്‍ അവരുടെ ചിത്രങ്ങള്‍ പകര്‍ത്താനായി തിരക്ക് കൂട്ടുന്നു. നൂറ് പിന്നിട്ടിട്ടും ഇത്രയും ഊര്‍ജസ്വലതയോടെ നില്‍ക്കാന്‍ കഴിയുകയെന്നത് അത്ഭുതമായി തന്നെ കാണേണ്ടതാണ്. സ്വന്തം പ്രായത്തെ പോലും സ്‌റ്റൈല്‍ ചെയ്ത് മനോഹരമാക്കുകയാണ് അവര്‍.

വസ്ത്രധാരണം കൊണ്ടും മേക്കപ്പും കൊണ്ട് സ്‌റ്റൈലിംഗ് തീരുന്നില്ലെന്നാണ് ഐറിസിന്റെ ഭാഷ്യം. മുഖത്ത് എടുത്തു കാട്ടുന്ന തരത്തിലുള്ള വലിയ കണ്ണടകള്‍ വയ്ക്കുന്നതാണ് അവരുടെ ഐഡന്റിറ്റി. പല നിറത്തിലും രൂപത്തിലും ഡിസൈനിലുമുള്ള കണ്ണടകളുടെ വലിയൊരു കളക്ഷന്‍ തന്നെ ഐറിസിന്റെ പക്കലുണ്ട്. അറിയപ്പെടുന്ന ഫാഷന്‍ ഡിസൈനര്‍ക്ക് പുറമേ നല്ലൊരു ഇന്റീരിയര്‍ ഡിസൈനര്‍ കൂടിയാണ് കക്ഷി.

ചെറുപ്പം മുതലേ ഫാഷനോട് വലിയ താല്‍പര്യമായിരുന്നു. പില്‍ക്കാലത്ത് കരിയറായി ഏതു മേഖല വേണമെന്ന കാര്യത്തില്‍ രണ്ടാമതൊന്ന് ചിന്തിക്കേണ്ടി വന്നില്ല. സ്വപനം കണ്ടിരുന്ന ജോലിയിലേക്ക് തന്നെ തിരിഞ്ഞു. ജീവിത പങ്കാളിയായി കാള്‍ എത്തിയതോടെയാണ് സ്വന്തം ടെക്‌സ്‌റ്റൈല്‍ എന്ന മോഹം പൂവണിയുന്നത്. ഓള്‍ഡ് വേള്‍ഡ് വീവേഴ്‌സ് എന്ന പേരില്‍ സ്വന്തം കമ്പനി തുടങ്ങി. അധികം വൈകാതെ അമേരിക്കയിലെ പ്രധാന ഫാഷന്‍ ഡിസൈനര്‍മാരില്‍ ഒരാളായി വളര്‍ന്നു. അമേരിക്കന്‍ പ്രസിഡന്റുമാര്‍ക്കുള്‍പ്പടെ അവര്‍ വസ്ത്രങ്ങള്‍ ഡിസൈന്‍ ചെയ്തു.

ആത്മവിശ്വാസമുണ്ടെങ്കില്‍ ഈ ലോകം മുഴുവന്‍ കീഴടക്കാമെന്നാണ് ഐറിസ് വരും തലമുറയോട് പറയുന്നത്. വയസ് ഒരിക്കലും ഒന്നിനും തടസമല്ല. ഇത്രയും നാളും ജോലി ചെയ്തിട്ടും ഒരിക്കല്‍ പോലും അവര്‍ക്ക് ജോലിയോട് മടുപ്പ് തോന്നിയിട്ടില്ല. ഇന്നും ചെറുപ്പത്തില്‍ തോന്നിയ അതേ പാഷന്‍ ഈ രംഗത്തോടുണ്ടെന്നാണ് ഐറിസ് പറയുന്നത്.

ഇക്കഴിഞ്ഞ ആഗസ്റ്റിലായിരുന്നു ഐറിസിന് നൂറ് തികഞ്ഞത്. ഫസ്റ്റ് ലേഡി ഓഫ് ഫാബ്രിക് എന്നാണ് അവരെ അമേരിക്കന്‍ മാധ്യമങ്ങള്‍ വിശേഷിപ്പിക്കുന്നതു പോലും. റിട്ടയര്‍മെന്റ് പ്രായം കഴിഞ്ഞ് വിശ്രമിക്കുന്നവരെല്ലാം ഈ മുത്തശിയെ മാതൃകയാക്കണം. പ്രായം സെഞ്ചുറിയടിച്ചിട്ടും വിശ്രമിക്കാനോ വെറുതെയിരിക്കാനോ അവര്‍ ഒരുക്കമല്ല. പുതിയ തലമുറ തിളങ്ങി നില്‍ക്കുന്ന ഫാഷന്‍ ലോകത്താണ് ഈ മുത്തശി മത്സരിക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.