ഇരയെ വേട്ടയാടുന്നതില്‍ പ്രത്യേക വൈദഗ്ധ്യമുള്ള ജീവികളാണ് പുലികള്‍. ആക്രമണോല്‍സുകതയോടെ ഇരകളെ വേട്ടയാടി പിടിക്കാറാണ് ഇവയുടെ പതിവ്. എന്നാല്‍ ഇപ്പോഴിതാ പതിവു കാഴ്ച്ചകളില്‍നിന്ന് വ്യത്യസ്തമായി പുലി പെരുമാറുന്ന ദൃശ്യങ്ങളാണ് സാമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്.
മാന്‍കുട്ടിയോട് സ്‌നേഹത്തോടെ പെരുമാറുന്ന പുലിയുടെ വീഡിയോയാണ് ഇപ്പോള്‍ തരംഗമാകുന്നത്. കണ്‍മുന്നില്‍ നല്ലൊരു ഇരയെ കിട്ടിയിട്ടും മാന്‍കുട്ടിയെ ഒന്ന് ഉപദ്രവിക്കാന്‍ പോലും പുലി കൂട്ടാക്കുന്നില്ല. പകരം സ്നേഹത്തോടെ മാന്‍ കുട്ടിയോടൊപ്പം കളിച്ചു രസിക്കുകയാണ്.
കുഞ്ഞുങ്ങളെ കാണുമ്പോഴുള്ള വാത്സല്യമാണ് പുലി ഇവിടെ പ്രകടിപ്പിക്കുന്നത്. സുശാന്ത നന്ദ ഐഎഫ്എസാണ് പുലിയും മാന്‍ കുട്ടിയുമായുള്ള മനോഹരമായ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.