ഒരു നാടൻ ഗാർഹികപീഡനം - ഭാഗം-3 (നർമഭാവന 2)

ഒരു നാടൻ ഗാർഹികപീഡനം - ഭാഗം-3 (നർമഭാവന 2)

ആയതിനാൽ, ഭർത്താവായ കോരപ്പൻ, തട്ടുകട നടത്തുന്നു..!!
അതിയാൻ വീട്ടിൽ ഉള്ളപ്പോൾ..., കടയിലേക്ക്
പ്രത്യേകിച്ചൊരു ബംഗാളിയുടെ ആവശ്യമില്ല..!
കോരപ്പൻ..., തട്ടുകടയുടെ നടത്തിപ്പിന്റെ
പൂർണ്ണ ഉത്തരവാദിത്തം ഏറ്റെടുത്തു..!
കോരപ്പന്റെ ഓരോ ദിനവും രസ്സപൂർണ്ണം..!
പതിവുപോലെ അന്നും കട തുറന്നു..!
സുസ്മേരവദനനായി, ഒരു കട്ടൻചായയുടെ
രുചിമധുരം നുണഞ്ഞു. പിന്നീട് അയാൾ
അവ്യക്തമായൊരു നാടൻ മൂളിപ്പാട്ടിന്.....
ഈണം ഇട്ടു..! കരതലങ്ങൾ കൂട്ടിത്തിരുമ്മി..!
ഒരു നാടൻ തുടക്കം., അഥവാ `ഉഷാറെടുപ്പ്'.!
തട്ടുകടയിൽ, കച്ചവടം തുടങ്ങിയതായി,
തുടരെത്തുടരെ കമ്പിയിൽ അടിച്ചറിയിച്ചു..!


ഐശ്വര്യമായിട്ട്.., ഒരു കട്ടനും പൊറോട്ടയും,
കച്ചവടമായി..; കൈനീട്ടം പൊലിച്ചേക്കാം..!
ചുണ്ടുകൾക്കിടയിൽ, കത്തിക്കാത്ത ഒരു
കാജാബീഡയുമായി....., വിഷാദമഗ്നനായി
ഒരാൾ നടന്നുവരുന്നു...!!
സുന്ദരനാണയാൾ; സുമുഖനാണയാൾ..!!!
നാലുകാലിലും മുള്ളാണിയുള്ളതിനാൽ...,
കെട്ടുവള്ളത്തിലെന്നപോലെ, അതിയാന്റെ
ഇരുവശങ്ങളിലും, യൗവ്വനക്കാരികളായ
ഈരണ്ട് കുരങ്ങച്ചികൾ, മൂപ്പനേ താങ്ങുന്നു.!
ഇരുവശത്തേക്കും...., വാലാഗ്രത്താൽ......,
ഭാര്യമാരേ തലോടുന്നു..! ഇക്ഷിതിയിൽ...,
അങ്ങേരുടെ കാലുകൾ, ഉരയാതിരിക്കുവാൻ
കുമാരിമാർ..., പെടാപ്പാടുപെട്ടു...!!
കുഞ്ഞുകുട്ടികളുടെ കാലാൾപ്പട വേറേ..!
താരുണ്ണ്യത്തിളപ്പാൽ, പരസ്പരം ഞോണ്ടൽ
കൊണ്ടാടി.! മൂർദ്ധാവിൽ, കഞ്ഞിപ്പാത്രം
കൈത്തലംചേർത്ത് തട്ടിക്കളിക്കുന്നു...!!!
പരിണാമചക്രം തിരിഞ്ഞുകൊണ്ടിരുന്നു..!
മുത്തഛന്റെ ആകെയുള്ള മനോരഞ്ജിനം!!

( ശേഷം പിന്നാലെ )

മുൻ ലക്കങ്ങൾ വായിക്കുവാൻ ഇവിടെ അമർത്തുക. 


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26