കലയ്ക്ക് പ്രായമില്ലെന്ന് ചിലരെങ്കിലും പറയാറുണ്ട്. ശരിയണ്. പലപ്പോഴും പ്രായത്തെ വെല്ലുന്ന കലാ മികവുകള്‍ പലരും പുറത്തെടുക്കാറുമുണ്ട്. സമൂഹമാധ്യമങ്ങള്‍ ഏറെ ജനപ്രിയമായ ഈ കാലത്ത് അതി വേഗത്തിലാണ് പലരും കലാപ്രകടനങ്ങള്‍ കൊണ്ട് സൈബര്‍ ഇടങ്ങളില്‍ ശ്രദ്ധ നേടുന്നതും.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സമൂഹമാധ്യമങ്ങളില്‍ താരമായിരിക്കുകയാണ് ഒരു കൊച്ചു മിടുക്കി. കൂടിപ്പോയാല്‍ അഞ്ച് വയസ്സ് കാണും ഈ കുരുന്നിന്. പക്ഷെ ആരേയും അതിശയിപ്പിക്കും ഈ കൊച്ചു മിടുക്കി. ഡ്രംസ്സ് വായിക്കുന്ന കുരുന്നിന്റെ വീഡിയോ വളരെ വേഗത്തിലാണ് സൈബര്‍ ഇടങ്ങളില്‍ ശ്രദ്ധ നേടിയത്.
വലിയ ഡ്രംസ്സിന് മുന്നില്‍ നിന്നും കുരുന്നു കൈകള്‍ക്കൊണ്ട് വിസ്മയങ്ങള്‍ ഒരുക്കുകയാണ് ഈ കുഞ്ഞു വാവ. ഒരു മിനിറ്റ് മാത്രമാണ് വീഡിയോയുടെ ദൈര്‍ഘ്യം. എങ്കിലും ഈ ഒരു മിനിറ്റു നേരം ആരും മതിമറന്ന് കുഞ്ഞു മിടുക്കിയുടെ സംഗീതം ആസ്വദിച്ച് പോകും. അത്രമേല്‍ സുന്ദരമായിട്ടാണ് കുരുന്ന് ഡ്രംസ്സ് വായിക്കുന്നത്.
അമേരിക്കയിലെ മുന്‍ ബാസ്കറ്റ് ബോള്‍ താരമായ റെക്സ് ചാപ്മാന് ആണ് കുഞ്ഞു വാവ ഡ്രംസ്സ് വായിക്കുന്ന വീഡിയോ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്. പിന്നാലെ നിരവധി പേര് വീഡിയോ പങ്കുവെച്ചു. മികച്ച കമന്റുകള്‍ നല്‍കുന്നുണ്ട് നിരവധിപ്പേര്‍. കൊച്ചുമിടുക്കിയുടെ കലാപ്രകടനത്തെ പ്രശംസിക്കുന്നവരും ഏറെയാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26