കോവിഡ് വാക്സിന്‍ പരീക്ഷണം ആളുകളില്‍ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിച്ചുവെന്ന ആശ്വാസ വാര്‍ത്തയുമായി രംഗത്തെത്തിയിരിക്കുകയാണ് ഫ്രെഞ്ച് മരുന്ന് കമ്പനിയായ ക്യുവര്‍വാക്ക്. ഒന്നാംഘട്ട പരീക്ഷണ ഫലം തങ്ങള്‍ക്ക് ഏറെ പ്രതീക്ഷ നല്‍കുന്നതാണെന്ന് കമ്പനിയുടെ ചീഫ് എക്സിക്യൂട്ടീവ് ഫ്രാന്‍സ്-വെര്‍ണര്‍ പറഞ്ഞു. സിവിഎന്‍കോവ് എന്നാണ് ക്യുവര്‍വാക്കിന്റെ വാക്സിന്‍ അറിയപ്പെടുന്നത്.
അവസാന ഘട്ട പരീക്ഷണത്തിലേക്ക് കടക്കാന്‍ ഒരുങ്ങുകയാണെന്ന് കമ്പനി വ്യക്തമാക്കി. സിവിഎന്‍കോവ് ആളുകളില്‍ രോഗ പ്രതിരോധ ശേഷി വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ഈ വര്‍ഷം അവസാനത്തോടെ 30,000 ആളുകളില്‍ സിവിഎന്‍കോവ് പരീക്ഷണം നടത്തും. ജര്‍മ്മന്‍ ബയോടെക്ക് നിക്ഷേപക സ്ഥാപനമായ ഡയമീറ്റര്‍ ഹോപ്പ്, ദ ഗേറ്റ്സ് ഫൗണ്ടേഷന്‍, ഗ്ലാക്സോസ്മിത്ത്ക്ലൈന്‍ എന്നിവരുടെ പിന്തുണയോടെയാണ് ക്യുവര്‍വാക് പരീക്ഷണം നടത്തുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.