വാഷിംഗ്ടണ്‍: കൊറോണ വൈറസിന്റെ വകഭേദങ്ങളായ ഡെല്‍റ്റയെയും ഒമിക്‌റോണിനെയും നേരിടാന്‍ അമേരിക്കയെ പ്രാപ്തമാക്കുന്നതിന് ബഹുമുഖ പദ്ധതി ആവിഷ്‌കരിച്ച് പ്രസിഡന്റ് ബൈഡന്‍. രോഗം സംശയിക്കുന്നവര്‍ക്കോ ലക്ഷണങ്ങള്‍ ഉള്ളവര്‍ക്കോ വീട്ടില്‍ തന്നെയുള്ള രോഗനിര്‍ണയ പരിശോധനകള്‍, അന്താരാഷ്ട്ര യാത്രക്കാര്‍ക്കുള്ള കര്‍ശനമായ പരിശോധനാ നിയമങ്ങള്‍, വാക്‌സിനുകളും ബൂസ്റ്ററുകളും പ്രോത്സാഹിപ്പിക്കുന്നതിനുള്ള പുതിയ ശ്രമങ്ങള്‍ എന്നിവ് പദ്ധതിയില്‍ ഉള്‍പ്പെടുന്നു.
നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്തില്‍ നടത്തിയ പ്രസംഗത്തിലാണ് പ്രസിഡന്റ് തന്റെ പ്രതിരോധ പദ്ധതികള്‍് വിശദമാക്കി. ഈ ശൈത്യകാലത്ത് കോവിഡ് 19 കേസുകളുടെ വര്‍ദ്ധനവ തടയുന്നതിന് പൊതുജനങ്ങളെ പരമാവധി പ്രോത്സാഹിപ്പിക്കും. യോഗ്യരായവര്‍ വാക്്‌സിന്‍ ബൂസ്റ്റര്‍ ഷോട്ടുകള്‍ എടുക്കണമെന്ന് അഭ്യര്‍ത്ഥിച്ച ബൈഡന്‍ വൈറസിനെ തോല്‍പ്പിക്കാന്‍ രാജ്യം നടത്തുന്ന തുടര്‍ച്ചയായ ശ്രമങ്ങളില്‍ ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചു.
വൈറസിന്റെ പുതിയ വകഭേദം ആശങ്കയ്ക്ക് കാരണമാണെങ്കിലും പരിഭ്രാന്തിയുടെ ആവശ്യമില്ലെന്ന് ബൈഡന്‍ ആവര്‍ത്തിച്ചു. അരാജകത്വവും ആശയക്കുഴപ്പവുമല്ല വേണ്ടത്. ശാസ്ത്രവും വേഗതയും ഉപയോഗിച്ച് അതിനെ ചെറുക്കുകയാണാവശ്യമെന്നും അദ്ദേഹം പറഞ്ഞു. താന്‍ പ്രഖ്യാപിക്കുന്ന പദ്ധതി കോവിഡ് 19 നെതിരായ പോരാട്ടത്തെ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനാണ്. ഇത് നമ്മളെ ഒന്നിപ്പിക്കണമെന്ന് ഞാന്‍ കരുതുന്ന പദ്ധതിയാണ് - ബൈഡന്‍ പറഞ്ഞു. 'കോവിഡ് 19 രാജ്യത്ത് വിഭജനത്തിനിടയാക്കിയിട്ടുണ്ട്. ഇത് രാഷ്ട്രീയ പ്രശ്നമായും മാറി. അത് വളരെ സങ്കടകരമാണ്.സംഭവിക്കരുതാത്ത കാര്യം'.
ബൈഡന്റെ പദ്ധതിയുടെ ഭാഗമായി, സ്വകാര്യ ആരോഗ്യ ഇന്‍ഷുറന്‍സ് ഉള്ള അമേരിക്കക്കാര്‍ വീട്ടില്‍ തന്നെ കോവിഡ് 19 രോഗനിര്‍ണയ പരിശോധനകള്‍ നടത്തിയാലും പണം തിരികെ ലഭിക്കും. ഹെല്‍ത്ത് ആന്‍ഡ് ഹ്യൂമന്‍ സര്‍വീസസ്, ലേബര്‍, ട്രഷറി എന്നീ വകുപ്പുകള്‍ ജനുവരി 15-നകം പുതിയ നിയമം സംബന്ധിച്ച് മാര്‍ഗനിര്‍ദേശം നല്‍കും.
അന്താരാഷ്ട്ര യാത്രക്കാര്‍ക്കുള്ള നിലവിലെ നയം അടുത്ത ദിവസം മാറും. പകരം, യുഎസിലേക്കുള്ള ഫ്ളൈറ്റുകള്‍ ബോര്‍ഡിംഗ് ചെയ്ത് 24 മണിക്കൂറിനുള്ളില്‍ യാത്രക്കാര്‍ക്ക് കോവിഡ് 19 നെഗറ്റീവായി പരിശോധന നിര്‍ബന്ധമാക്കുന്ന പുതിയ നയം കൊണ്ടുവരും.
വ്യോമയാന, ട്രെയിന്‍, പൊതുഗതാഗത യാത്രക്കാര്‍ക്കുള്ള നിര്‍ബന്ധിതമായ മാസ്‌ക് ധാരണ നിര്‍ദ്ദേശം ട്രാന്‍സ്‌പോര്‍ട്ടേഷന്‍ സെക്യൂരിറ്റി അഡ്മിനിസ്‌ട്രേഷന്‍ മാര്‍ച്ച് 18 വരെ നീട്ടി.
പരിശോധനകള്‍ക്കായി അമേരിക്കക്കാര്‍ക്ക് പണം തിരികെ ലഭിക്കുമെന്നു പ്രതീക്ഷിക്കാം; ചെലവുകള്‍ ആത്യന്തികമായി സര്‍ക്കാര്‍ ആണോ ഇന്‍ഷുറന്‍സ് കമ്പനിയാണോ വഹിക്കുക എന്നതിലേക്ക് കൂടുതല്‍ വിശദാംശങ്ങള്‍ ജനുവരിയില്‍ ലഭ്യമാകുമെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി ജെന്‍ സാക്കി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.വാക്‌സിനേഷനുകളും ബൂസ്റ്റര്‍ ഷോട്ടുകളും വര്‍ദ്ധിപ്പിക്കുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമായി, നൂറുകണക്കിന് ഫാമിലി വാക്‌സിനേഷന്‍ ക്ലിനിക്കുകള്‍ ആരംഭിക്കും. ബൂസ്റ്റര്‍ ഷോട്ടുകള്‍ നേടാത്ത മുതിര്‍ന്നവരിലേക്ക് എത്താന്‍ ഒരു പുതിയ പൊതു ബോധവല്‍ക്കരണ കാമ്പെയ്ന്‍ ആരംഭിക്കുമെന്നും വൈറ്റ് ഹൗസ് അറിയിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.