തിരുവനന്തപുരം: കേരളത്തിന്റെ സൗന്ദര്യ റാണിയായി കണ്ണൂര്‍ സ്വദേശിനി ഗോപിക സുരേഷ്. 2021 മിസ് കേരള പട്ടം സ്വന്തമാക്കാന്‍ മത്സരിച്ച 25 പേരെ പിന്തള്ളിയാണ് ഗോപിക സൗന്ദര്യ റാണിയായത്. 23 കാരിയായ ഗോപിക ബംഗുളൂരുവിൽ ക്ലിനിക്കൽ സൈക്കോളജി വിദ്യാർത്ഥിനിയാണ്.
എറണാകുളം സ്വദേശിനി ലിവ്യ ഫസ്റ്റ് റണ്ണര്‍ അപ്പും തൃശൂര്‍ സ്വദേശിനി ഗഗന ഗോപാല്‍ സെക്കന്റ് റണ്ണറപ്പും ആയി തെരഞ്ഞെടുക്കപ്പെട്ടു. ലെമറിഡിയൻ കൺവെൻഷൻ സെന്ററിലാണ് ചടങ്ങ് നടന്നത്. നാനൂറിലേറ അപേക്ഷകരിൽ നിന്ന് അവസാന പട്ടികയിലെത്തിയ 25 മത്സരാർത്ഥികളാണ് ഫൈനലിൽ മാറ്റുരച്ചത്.
കേരളീയം, ലെഹംഗ, ഗൗൺ എന്നിങ്ങനെ മൂന്ന് റൗണ്ടുകളിലായിട്ടായിരുന്നു മത്സരം. മൂന്നാം റൗണ്ടില്‍ പ്രമുഖ ഫാഷന്‍ സ്‌റ്റൈലിസ്റ്റ് സഞ്ജന ജോണ്‍ ഒരുക്കിയ ഡിസൈനര്‍ ഗൗണുകളുമായായിരുന്നു സുന്ദരിമാരുടെ ക്യാറ്റ് വാക്. ദുർഗ നടരാജ് , ഗഗന ഗോപാൽ , ലിവ്യ ലിഫി, അഭിരാമി നായർ തുടങ്ങിയ അഞ്ച് പേരായിരുന്നു ഫൈനൽ റൗണ്ടിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.
ഫൈനല്‍ റൗണ്ടിലേക്ക് നിര്‍ണയിക്കപ്പെട്ട അഞ്ചുപേരില്‍ നിന്ന് വിജയിയെ നിര്‍ണയിച്ചത് ആ ഒരു ചോദ്യമാണ്, മയക്കുമരുന്ന് ഉപയോഗവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദങ്ങളില്‍ ആരാണ് യഥാര്‍ത്ഥ ഉത്തരവാദി? എന്നതായിരുന്നു. സംവിധായകൻ ജീത്തു ജോസഫ് സംഗീത സംവിധായകൻ ദീപക് ദേവ് തുടങ്ങിയവരായിരുന്നു വിധികർത്താക്കൾ.
ആശയവിനിമയം, പൊതുപ്രഭാഷണം, ആരോഗ്യം, ഫിറ്റ്‌നസ്, യോഗ, മെഡിറ്റേഷൻ എന്നിങ്ങനെ വിവിധ വിഭാഗങ്ങളിൽ മത്സരാർഥികൾക്ക് പരിശീലനം നൽകിയിരുന്നു. മുൻ മിസ് ഇന്ത്യ ടൂറിസം ജേതാവും ബോളിവുഡ് താരവുമായ പ്രിയങ്ക ഷാ, നടൻ മുരളി മേനോൻ, വെൽനസ് കോച്ച് നൂതൻ മനോഹർ, ഇമേജ് ആൻഡ് സ്‌റ്റെൽ കോച്ച് ജിയോഫി മാത്യൂസ് എന്നിവരാണ് മത്സരാർത്ഥികൾക്ക് പരിശീലനം നൽകിയത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.