പ്രകൃതിയോടിണങ്ങിയ നെല്ലിക്ക ജ്യൂസ്

പ്രകൃതിയോടിണങ്ങിയ നെല്ലിക്ക ജ്യൂസ്

നെല്ലിക്കയുടെ ഗുണം ഉപയോഗിച്ച് ശുദ്ധീകരിക്കുന്ന പാനീയം എന്ന് വേണമെങ്കില്‍ നമുക്ക് ഈ പാനീയത്തെ വിളിക്കാവുന്നതാണ്. ഈ പാനീയം നിങ്ങള്‍ക്ക് ആരോഗ്യം മാത്രമല്ല രുചിയും കൂടിയാണ് നല്‍കുന്നത്. ഇത് പരീക്ഷിച്ചുനോക്കിയാൽ നിങ്ങളുടെ ശരീരത്തിലെ എല്ലാ വിധത്തിലുള്ള ടോക്‌സിനുകളും പുറന്തള്ളപ്പെടുന്നതായാണ് കാണുന്നത്.

നെല്ലിക്ക ഇഞ്ചി ജ്യൂസ് മനുഷ്യശരീരത്തിന് ധാരാളം ആരോഗ്യ ഗുണങ്ങൾ നൽകുന്ന ഒരു സമ്പൂർണ ആരോഗ്യ പാനീയമാണ്. അതിനാല്‍ പ്രഭാതഭക്ഷണമായി തികഞ്ഞ ഡിറ്റോക്‌സ് ജ്യൂസ് ആക്കി ഇത് കുടിക്കുക, നിങ്ങള്‍ക്ക് ഊര്‍ജ്ജവും ഉന്മേഷവും അനുഭവപ്പെടും എന്ന കാര്യത്തില്‍ സംശയം വേണ്ട. നെല്ലിക്ക ആന്റി ഓക്‌സിഡന്റുകളാല്‍ സമ്പുഷ്ടമാണ്, ദഹനനാളത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നു, പ്രമേഹത്തെ നിയന്ത്രണവിധേയമാക്കുന്നു, കൂടാതെ ആരോഗ്യപരമായ പല ഗുണങ്ങളും ഉണ്ട്.

ഉയര്‍ന്ന വിറ്റാമിന്‍ സി ആണ് നെല്ലിക്കയില്‍ അടങ്ങിയിട്ടുള്ളത്. നെല്ലിക്ക ഭക്ഷണം ആഗിരണം വര്‍ദ്ധിപ്പിക്കുകയും വയറിലെ ആസിഡ് സന്തുലിതമാക്കുകയും കരളിനെ ശക്തിപ്പെടുത്തുകയും തലച്ചോറിനെയും മാനസിക പ്രവര്‍ത്തനത്തെയും പോഷിപ്പിക്കുകയും ചെയ്യുന്നു. ആന്റി ഓക്സിഡന്റുകൾ നിറഞ്ഞ നെല്ലിക്ക ഹൃദയത്തിന്റെ പ്രവർത്തനത്തെ പിന്തുണയ്ക്കുകയും, ശ്വാസകോശത്തെ ശക്തിപ്പെടുത്തുകയും, ചർമ്മത്തിന്റെ ആരോഗ്യം വർധിപ്പിക്കുകയും ചെയ്യുന്നതായി കണ്ടെത്തിയിട്ടുണ്ട്.

നെല്ലിക്ക - ഇഞ്ചി പാനീയം എങ്ങനെ തയ്യാറാക്കാമെന്ന് ഇനി നമുക്ക് നോക്കാം
ചേരുവകള്‍

1 കപ്പ് നെല്ലിക്ക അരിഞ്ഞത്
1 ഇഞ്ച് ഇഞ്ചി, തൊലി കളഞ്ഞത്
1 നാരങ്ങായുടെ നീര്
1/2 ടീസ്പൂണ്‍ ഉപ്പ്
പഞ്ചസാര ആവശ്യത്തിന്

നെല്ലിക്ക - ഇഞ്ചി പാനീയം തയ്യാറാക്കുന്നതിന് , ബ്ലെൻഡറിൽ എല്ലാ ചേരുവകളും സംയോജിപ്പിച്ച് വളരെ കുറച്ച് വെള്ളം ചേര്‍ത്ത് ആവശ്യമുള്ള തരത്തില്‍ അടിച്ചെടുക്കാവുന്നതാണ്. നേർമ്മയാർന്ന പാനീയം ലഭിച്ചുകഴിഞ്ഞാല്‍ കുറച്ച് വെള്ളം കൂടി ചേര്‍ത്ത് വീണ്ടും നല്ലതുപോലെ യോജിപ്പിച്ചെടുക്കുക. നേര്‍ത്ത മെഷ് സ്ട്രെയ്നര്‍ ഉപയോഗിച്ച് നെല്ലിക്ക ഇഞ്ചി അരിച്ചെടുത്ത് ബാക്കിയുള്ള പള്‍പ്പ് കളയാവുന്നതാണ്. നിങ്ങളുടെ അഭിരുചിക്കനുസരിച്ച് ഉപ്പും പഞ്ചസാരയും ക്രമീകരിക്കുക. ഉണ്ടാക്കിശേഷം ഫ്രിഡ്ജിൽ വച്ച് കുടിക്കുന്നതിലും നല്ലത് ഉടൻ തന്നെ ഉപയോഗിക്കുന്നതാണ്. തണുപ്പ് ആവശ്യമുള്ളവർക്ക് കുറച്ച് ഐസ് ക്യൂബുകള്‍ ചേർത്ത് നെല്ലിക്ക ഇഞ്ചി ഡിറ്റോക്‌സ് ജ്യൂസ് കുടിക്കാവുന്നതാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.