തിളക്കവും യുവത്വവും നിലനിര്‍ത്താന്‍ ജേയ്ഡ് റോളര്‍ വിദ്യ

തിളക്കവും യുവത്വവും നിലനിര്‍ത്താന്‍ ജേയ്ഡ് റോളര്‍ വിദ്യ

സമൂഹ മാധ്യമങ്ങള്‍ ഏറ്റെടുത്ത് വന്‍ വിജയമാക്കിയ ബ്യൂട്ടി ടൂളാണ് ജേയ്ഡ് റോളര്‍. ജേയ്ഡ് സ്റ്റോണ്‍ ഉപയോഗിച്ചുള്ള ഈ മസാജിങ് ടൂള്‍ ഏഴാം നൂറ്റാണ്ടു മുതല്‍ ചൈനയില്‍ ഉപയോഗിക്കുന്നുണ്ടെങ്കിലും അടുത്തിടെയാണ് സമൂഹ മാധ്യമങ്ങള്‍ ഏറ്റെടുത്തത്. ചര്‍മത്തില്‍ രക്തയോട്ടം വര്‍ധിപ്പിച്ച് തിളക്കവും യുവത്വവും നിര്‍നിര്‍ത്തുമെന്നതാണ് ഇത്‌ന്റെ പ്രത്യേകത.

200 രൂപ മുതല്‍ ലഭ്യമാണെങ്കിലും ഓണ്‍ലൈനില്‍ വാങ്ങുന്നതിനു മുന്‍പ് ഗുണമേന്മ ഉറപ്പു വരുത്തണം. ചര്‍മത്തില്‍ നേരിട്ടു റോളര്‍ ഉപയോഗിക്കുമ്പോള്‍ ചര്‍മം വലിയാനുള്ള സാധ്യതയുള്ളതിനാല്‍ സിറമോ ഫേഷ്യല്‍ ഓയിലോ പുരട്ടിയ ശേഷം മസാജ് ചെയ്യുക. താഴെ നിന്നു മുകളിലേക്കു മാത്രം റോളര്‍ ചലിപ്പിച്ചു സാവധാനം മസാജ് ചെയ്യുക. ദിവസവും 10 മിനിറ്റ് ഉപയോഗിക്കാം. ഫ്രീസറില്‍ വച്ചു തണുപ്പിച്ച ശേഷം ഉപയോഗിച്ചാല്‍ മികച്ച ഫലം ലഭിക്കും. ഓരോ തവണയും മസാജ് ചെയ്ത ശേഷം ചൂടു വെള്ളത്തില്‍ റോളര്‍ കഴുകി വൃത്തിയാക്കുക.

രക്തയോട്ടം വര്‍ധിപ്പിച്ചു ചര്‍മത്തിന് ഉന്മേഷവും തിളക്കവും നല്‍കും. ചര്‍മത്തിന്റെ ഇലാസ്തികത വര്‍ധിപ്പിക്കുകയും വരള്‍ച്ച കുറയ്ക്കുകയും ചെയ്യും. ചുളിവുകളില്‍ നിന്നും ചര്‍മത്തെ സംരക്ഷിക്കും. ഇങ്ങനെ സ്ഥിരമായി ഉപയോഗിച്ചാല്‍ ചര്‍മത്തിനു മുറുക്കവും യുവത്വവും ലഭിക്കും. കൂടാതെ കണ്ണിനു ചുറ്റുമുള്ള തടിപ്പ് കുറയ്ക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.