കുറച്ച് ചേരുവകള്‍ കൊണ്ട് എളുപ്പം തയ്യാറാക്കാവുന്ന ബ്രെഡ് ഹല്‍വ

കുറച്ച് ചേരുവകള്‍ കൊണ്ട് എളുപ്പം തയ്യാറാക്കാവുന്ന ബ്രെഡ് ഹല്‍വ

പല തരത്തിലുള്ള ഹല്‍വകള്‍ നാം കണ്ടിട്ടുണ്ട്. എന്നാല്‍ ബ്രെഡ് കൊണ്ട് ഉണ്ടാക്കിയ ഹല്‍വ തയ്യാറാക്കിയിട്ടുണ്ടോ? വളരെ കുറച്ച് ചേരുവകള്‍ കൊണ്ട് എളുപ്പം തയ്യാറാക്കാവുന്ന ഒന്നാണ് ബ്രെഡ് ഹല്‍വ. ഇനി എങ്ങനെയാണ് ഈ ഹല്‍വ തയ്യാറാക്കേണ്ടതെന്ന് നോക്കാം...
വേണ്ട ചേരുവകള്‍...

ബ്രഡ് 10 സ്ലൈസ്
പഞ്ചസാര ആവശ്യത്തിന്
വെള്ളം അര കപ്പ്
ഏലയ്ക്ക പൊടി 5 എണ്ണം
നെയ്യ് ബ്രഡ് ടോസ്റ്റ് ചെയ്യാന്‍

തയ്യാറാക്കുന്ന വിധം...

ആദ്യം പാനില്‍ നെയ്യ് ഒഴിച്ച് ബ്രഡ് സ്ലൈസ് ഒരൊന്നായി രണ്ട് വശവും ബ്രൗണ്‍ കളര്‍ ആകുന്നത് വരെ ടോസ്റ്റ് ചെയ്‌തെടുക്കുക. പഞ്ചസാരയും വെള്ളവും ചേര്‍ത്തു തിളപ്പിക്കുക. പഞ്ചസാര നന്നായി അലിഞ്ഞു കഴിയുമ്പോള്‍ ടോസ്റ്റ് ചെയ്ത ബ്രഡ് മുറിച്ചു ഇട്ട് കൊടുക്കുക. ശേഷം നന്നായി ഇളക്കി കൊടുക്കുക.
വെള്ളം വറ്റി എണ്ണ തെളിഞ്ഞു പാത്രത്തില്‍ നിന്നും വിട്ട് വന്ന് തുടങ്ങുമ്പോള്‍ ഏലയ്ക്ക പൊടി ചേര്‍ത്തു തീ അണയ്ക്കുക. ശേഷം നെയ്യ് തടവിയ പാത്രത്തിലേക്ക് മാറ്റുക. തണുത്ത് സെറ്റായി കഴിഞ്ഞാല്‍ മുറിക്കുക. നട്‌സുകള്‍ ഉപയോഗിച്ച് അലങ്കരിക്കുക കൂടി ചെയ്താല്‍ കിടിലന്‍ ലുക്കില്‍ രുചികരമായ കേക്ക് തയ്യാര്‍.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.