നമ്പരില്ല സ്‌കൂട്ടറില്‍ അഭ്യാസം: പ്ലസ്ടു വിദ്യാര്‍ഥികള്‍ പിടിയില്‍; അമ്മയ്‌ക്കെതിരേ ജാമ്യമില്ലാ കേസ്

നമ്പരില്ല സ്‌കൂട്ടറില്‍ അഭ്യാസം: പ്ലസ്ടു വിദ്യാര്‍ഥികള്‍ പിടിയില്‍; അമ്മയ്‌ക്കെതിരേ ജാമ്യമില്ലാ കേസ്

പുനലൂര്‍: നമ്പരില്ലാത്ത സ്‌കൂട്ടറില്‍ നഗരത്തില്‍ അഭ്യാസം നടത്തുകയും പെണ്‍കുട്ടികളെ ശല്യംചെയ്യുകയും ചെയ്ത പ്ലസ്ടു വിദ്യാര്‍ഥികള്‍ പിടിയില്‍. രൂപവും നിറവും മാറ്റിയ സ്‌കൂട്ടറും പിടിച്ചെടുത്തു. കാര്യറ സ്വദേശികളായ വിദ്യാര്‍ഥികളാണ് പിടിയിലായത്. വാഹന ഉടമയായ, കുട്ടികളില്‍ ഒരാളുടെ അമ്മയ്‌ക്കെതിരേ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി പൊലീസ് കേസെടുത്തു.

മാസങ്ങളായി നമ്പരില്ലാത്ത വാഹനത്തില്‍ ഇവര്‍ പുനലൂര്‍ നഗരത്തിലും കാര്യറ പ്രദേശത്തും കറങ്ങുന്നതായി പൊലീസിന് വിവരം ലഭിച്ചിരുന്നെങ്കിലും കണ്ടെത്താനായിരുന്നില്ല. ഇതിനിടെ പൊലീസിന് മുന്നില്‍പ്പെട്ട വിദ്യാര്‍ഥികള്‍ രക്ഷപ്പെടുകയായിരുന്നു. സി.സി.ടി.വി. ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചു നടത്തിയ പരിശോധനയിലാണ് വിദ്യാര്‍ഥികളെക്കുറിച്ച് സൂചന ലഭിച്ചത്.

അന്വേഷണത്തില്‍ വാഹനം വിദ്യാര്‍ഥികളില്‍ ഒരാളുടെ അമ്മയുടെ പേരിലുള്ളതാണെന്നു കണ്ടെത്തുകയായിരുന്നു. ചുവപ്പുനിറമായിരുന്ന സ്‌കൂട്ടര്‍ കറുപ്പുനിറമാക്കുകയും രൂപമാറ്റം വരുത്തുകയും ചെയ്തിട്ടുണ്ട്. ഇടയ്ക്ക് മറ്റൊരു വാഹനത്തിന്റെ നമ്പര്‍ വെച്ചും ഇവര്‍ വാഹനം ഉപയോഗിച്ചതായി കണ്ടെത്തി. കോടതിക്കു കൈമാറിയ വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ റദ്ദാക്കാനുള്ള നടപടികള്‍ സ്വീകരിച്ചതായി പുനലൂര്‍ എസ്.ഐ. ശരത്‌ലാല്‍ പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.