അമേരിക്കൻ തെരഞ്ഞെടുപ്പ് : ഇഞ്ചോടിഞ്ച് പോരാട്ടം; ജോ ബൈഡന് നേരിയ മുൻ‌തൂക്കം; പ്രതീക്ഷ കൈവിടാതെ ട്രംപ്

അമേരിക്കൻ തെരഞ്ഞെടുപ്പ് : ഇഞ്ചോടിഞ്ച് പോരാട്ടം; ജോ ബൈഡന് നേരിയ മുൻ‌തൂക്കം; പ്രതീക്ഷ കൈവിടാതെ ട്രംപ്

ലോകം മുഴുവൻ ആകാംഷയോടെ കാത്തിരിക്കുന്ന അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ ആദ്യഫലങ്ങൾ പുറത്ത് വരുമ്പോൾ ജോ ബൈഡനും ഡൊണാൾഡ് ട്രമ്പും ഇഞ്ചോടിനിഞ്ച്  പോരാട്ടമാണ് നടക്കുന്നത്.

സംസ്ഥാനങ്ങളുടെ എണ്ണം കണക്കിലെടുക്കുമ്പോള്‍ ഭൂരിപക്ഷം സംസ്ഥാനങ്ങളിലും ട്രംപിനാണ് മുന്നേറ്റം. എണ്ണിയ വോട്ടുകളിലും കൂടുതല്‍ ലഭിച്ചിരിക്കുന്നത് ട്രംപിനാണ്. ഇതുവരെ എണ്ണിയതില്‍ 4,74,72,298 (50.4 ശതമാനം) വോട്ടുകള്‍ ട്രംപിന് ലഭിച്ചപ്പോള്‍ 4,74,72,298 ( 48 ശതമാനം ) വോട്ടുകള്‍ മാത്രമാണ്     ജോ ബൈഡന്  ലഭിച്ചത്. എന്നാല്‍ കൂടുതല്‍ ഇലക്ട്രല്‍ വോട്ടുകള്‍ ഉള്ള സംസ്ഥാനങ്ങളിലെ വിജയം ജോ ബൈഡനെ മുന്നിലെത്തിക്കുകയായിരുന്നു.

29 ഇലക്ട്രല്‍ വോട്ടുകള്‍ ഉള്ള ന്യൂ യോര്‍ക്കും 14 ഇലക്ട്രല്‍ വോട്ടുകള്‍ ഉള്ള ന്യൂ ജേഴ്സിയും ബൈഡന്‍ പിടിച്ചു. 20 ഇലക്ട്രല്‍ വോട്ടുകള്‍ ഉള്ള ഇല്ലിനോയി, 13 ഇലക്ട്രല്‍ വോട്ടുകള്‍ ഉള്ള വെര്‍ജീന, ന്യൂ മെക്സിക്കോ, കൊളൊറാണ്ടോ, മേരിലാന്‍ഡ് തുടങ്ങിയ സംസ്ഥാനങ്ങലും ജോ ബൈഡന് ഒപ്പം നിന്നു.

ജോ ബൈഡൻ അതി ശക്തമായ പ്രചരണം നടത്തിയിട്ടും ഫ്ലോറിഡ ഇത്തവണയും ട്രംപ് പിടിച്ചെടുത്തു.29 ഇലക്ട്രല്‍ വോട്ടുകളാണ് ഫ്ലോറിഡയില്‍ ഉള്ളത്.

3 - 4 % ഉള്ള തപാൽ വോട്ടുകൾ ഇത് വരെ എണ്ണി തുടങ്ങിയിട്ടില്ല എന്നത് ശ്രദ്ധേയമാണ്. ഏറ്റവും കൂടുതൽ തപാൽ വോട്ടുകൾ ഉള്ള ടെക്സാസ് ട്രംപിന് അനുകൂലമാകുമെന്ന് നിരീക്ഷകർ കരുതുന്നു.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.