മാര്‍ട്ടിന്‍ വിലങ്ങോലില്‍
ഡാളസ്: 'മിന്നുന്നൊരു താരകം' എന്ന പേരില്‍ പുതിയ ക്രിസ്മസ് ഗാനവുമായി ഡാളസില്‍നിന്നും ഒരു കൂട്ടം ചെറുപ്പക്കാര്‍ വീണ്ടും മലയാളി മനസുകള്‍ കീഴടക്കുന്നു. ആ4 അഹഹ ക്രിയേഷന്‍സ്, ഷാലു മ്യൂസിക് പ്രൊഡക്ഷന്‍സ് ചേര്‍ന്ന് ഒരുക്കിയ ഈ ഗാനം ചുരുങ്ങിയ സമയത്തിനകം നിരവധി ആസ്വാദകരുടെ ശ്രദ്ധ നേടി.
അവതരണ ശൈലിയിലും ഈണത്തിലും ഓര്‍ക്കസ്‌ട്രേഷനിലും ഏറെ പുതുമകള്‍ സമ്മാനിക്കുന്ന ഗാനത്തിന് സമൂഹ മാധ്യമങ്ങളിലും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. യൂത്ത് എന്ന വെസ്റ്റേണ്‍ ബാന്‍ഡ് കൂടി ചേര്‍ന്നപ്പോള്‍ ശ്രോതാക്കള്‍ക്ക് നവ്യമായ അനുഭവം സമ്മാനിക്കുന്നു. ബിജോയ് ബാബു രചന നിര്‍വ്വഹിച്ച് ഷാലു ഫിലിപ്പ് സംഗീതം നല്‍കിയ ഗാനം എറിക് ജോണ്‍സണ്‍ പ്രോഗ്രാമിംഗ് ചെയ്തിരിക്കുന്നു.
ഡാളസിലെ ഒരു കൂട്ടം ഗായകര്‍ ചേര്‍ന്നാണ് ഈ സ്തുഗീതം ആലപിച്ചിരിക്കുന്നത്. സാം അലക്‌സ് ചിത്രീകരണം നിര്‍വഹിച്ചിരിക്കുന്നു. ഇവരുടെ, മാലാഖമാര്‍ പാടി(2019) അവതാര സങ്കീര്‍ത്തനം (2020) എന്നീ മുന്‍ വര്‍ഷങ്ങളിലെ ആല്‍ബങ്ങളും ഏറെ ശ്രദ്ധേയമായിരുന്നു.
ഗാനത്തിന്റെ
യൂട്യൂബ് ലിങ്ക്:
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.