കോവിഡിനെ തുടർന്ന് ഇന്ന് നടക്കേണ്ട മിസ് വേള്‍ഡ് ഫിനാലെ മാറ്റിവച്ചു. മിസ് ഇന്ത്യ മാനസ വാരാണസി ഉള്‍പ്പെടെ മത്സരാര്‍ഥികള്‍ കോവിഡ് പോസിറ്റീവായതിനെത്തുടര്‍ന്നാണ് മത്സരം മാറ്റിവച്ചത്. മൂന്നു മാസത്തേക്ക് മത്സരം മാറ്റിവച്ചതായാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്.
സ്റ്റേജിലും ഡ്രസ്സിങ് റൂമുകളിലും അടക്കം മുന്‍കരുതല്‍ സ്വീകരിച്ചിരുന്നെങ്കിലും പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ടു ചെയ്ത അടിസ്ഥാനത്തില്‍ ആരോഗ്യ വിദഗ്ധരുടെ നിര്‍ദേശപ്രകാരമാണ് മത്സരം മാറ്റിവയ്ക്കാന്‍ തീരുമാനിച്ചതെന്ന് മിസ് വേള്‍ഡ് ഓര്‍ഗനൈസേഷന്‍ ഔദ്യോഗിക വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
വൈറസ് ബാധ സ്ഥിരീകരിച്ചവരെ ക്വാറന്റീനില്‍ പ്രവേശിപ്പിച്ചെന്നും ആരോഗ്യസ്ഥിതി വിലയിരുത്തിയശേഷമാകും ഇവരെ നാട്ടിലേക്കു തിരിച്ചയക്കുകയെന്നും വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചിട്ടുണ്ട്. മത്സരാര്‍ത്ഥികളെ തിരിച്ചെത്തിച്ച് ഫിനാലെ കൊണ്ടാടാന്‍ പ്രതീക്ഷിക്കുന്നെന്ന് സിഇഒ ജൂലിയ മോര്‍ലി പറഞ്ഞു.
തെലങ്കാന സ്വദേശിനിയായ മാനസ വാരാണസി ഫെബ്രുവരിയില്‍ നടന്ന മത്സരത്തില്‍ മിസ് ഇന്ത്യ പട്ടം നേടിയാണ് മിസ് വേള്‍ഡില്‍ മാറ്റുരയ്ക്കാന്‍ യോഗ്യത നേടിയത്. ഫിനാന്‍ഷ്യന്‍ ഇന്‍ഫര്‍മേഷന്‍ എക്സ്ചേഞ്ചില്‍ അനലിസ്റ്റ് ആണ് 23 വയസുകാരിയായ മാനസ.
ഇന്ത്യയുടെ ഹാര്‍നസ് സന്ധു ഈ വര്‍ഷത്തെ മിസ് യൂണിവേഴ്സ് പട്ടം ചൂടിയതോടെ എല്ലാ കണ്ണുകളും മാനസയിലാണ്. 1994ലെയും 2000ത്തിലെയും ചരിത്രം ആവര്‍ത്തിച്ച് ഇക്കുറിയും മിസ് യൂണിവേഴ്സും മിസ് വേള്‍ഡും ഇന്ത്യന്‍ സുന്ദരിമാര്‍ നേടിയെടുക്കുമോ എന്നറിയാനുള്ള ആവേശത്തിലാണ് രാജ്യം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.