കടല്‍ വെള്ളം പ​ച്ച നി​റമായി : പിന്നാലെ മീനുകള്‍ ചത്തുപൊങ്ങി

കടല്‍ വെള്ളം പ​ച്ച നി​റമായി : പിന്നാലെ മീനുകള്‍ ചത്തുപൊങ്ങി

കൊ​യി​ലാ​ണ്ടി: ക​ട​ല്‍​വെ​ള്ള​ത്തി​ന് പ​ച്ച നി​റം ദൃ​ശ്യ​മാ​യ​തി​ന് പി​ന്നാ​ലെ ക​ട​ല്‍ മ​ത്സ്യ​ങ്ങ​ള്‍ കൂ​ട്ട​ത്തോ​ടെ ച​ത്തു​പൊ​ങ്ങി. മ​ത്സ്യ​ങ്ങ​ള്‍, ക​ട​ലാ​മ, ക​ട​ലി​ലെ പാ​റ​ക്കെ​ട്ടു​ക​ളി​ലും മ​റ്റും താ​മ​സി​ക്കു​ന്ന ഉ​ടു​മ്പുക​ള്‍ എന്നിവ ച​ത്തു പൊ​ങ്ങി​യവയില്‍​ ഉ​ള്‍പ്പെ​ടുന്നു.

ബു​ധ​നാ​ഴ്ച​യാ​ണ് മേ​ഖ​ല​യി​ല്‍ ക​ട​ല്‍​ വെ​ള്ള​ത്തി​നു ക​ടും ​പ​ച്ച​നി​റം കാ​ണ​പ്പെ​ട്ട​ത്. കു​ഴ​മ്പു രൂ​പ​ത്തി​ലു​ള്ള വെ​ള്ള​മാ​ണ് ഈ ​ഭാ​ഗ​ത്തു​ള്ള​ത്. ആ​ദ്യ​മാ​യാ​ണ് മേ​ഖ​ല​യി​ല്‍ ഇ​ത്ത​ര​മൊ​രു സം​ഭ​വം. കാ​ലാ​വ​സ്ഥ വ്യ​തി​യാ​ന​ത്തി​നൊ​പ്പം ക​ട​ലി​ലെ ആ​വാ​സ​വ്യ​വ​സ്ഥ താ​ളം​ തെ​റ്റു​ന്ന​താ​ണ് ക​ട​ല്‍ പ​ച്ച​നി​റ​ത്തി​ലേ​ക്ക് വ​ഴി​മാ​റാ​ന്‍ കാ​ര​ണ​മെ​ന്ന് കു​സാ​റ്റ് മ​റൈ​ന്‍ ബ​യോ​ള​ജി വി​ഭാ​ഗം മേ​ധാ​വി ഡോ. ​ബി​ജോ​യ് ന​ന്ദ​ന്‍ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

കേ​ര​ള​ത്തി​ല്‍ മ​റ്റു ചി​ല ഭാ​ഗ​ങ്ങ​ളി​ല്‍ ഈ ​പ്ര​തി​ഭാ​സം നേ​ര​ത്തെ​യു​ണ്ടാ​യി​രു​ന്നു. നേ​ര​ത്തെ കാ​സ​ര്‍​ഗോഡ് തീ​ര​ത്തും കൊ​ച്ചി​യി​ലും ആ​ല​പ്പു​ഴ​യി​ലു​മെ​ല്ലാം സ​മാ​ന​മാ​യ പ്ര​തി​ഭാ​സം കാണപ്പെട്ടിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.