തക്കാളിയും ഗോതമ്പ് പൊടിയും ഉണ്ടെങ്കില്‍ ഒരു അടിപൊളി നാലുമണി പലഹാരം തയ്യാറാക്കാം !

തക്കാളിയും ഗോതമ്പ് പൊടിയും ഉണ്ടെങ്കില്‍ ഒരു അടിപൊളി നാലുമണി പലഹാരം തയ്യാറാക്കാം !

മിക്ക വീട്ടമ്മമാരുടെയും പ്രധാന പ്രശ്നം ദിവസവും ചായയ്ക്കൊപ്പം കഴിക്കാന്‍ പലഹാരം എന്തുണ്ടാക്കണം എന്നാണ്. വിവിധ തരത്തിലുള്ള വെറൈറ്റി സ്നാക്സുകള്‍ പരീക്ഷിച്ചു കൊണ്ടിരിക്കുകയാണ് ഒരോരുത്തരും. അത്തരത്തില്‍ പരീക്ഷണം നടക്കുന്നവര്‍ക്കായി ഇതാ ഒരു പുതിയ സ്നാക്ക് വീട്ടിലുള്ള കുറച്ച് ചേരുവകള്‍ മാത്രം മതി സ്വാദിഷ്ടമായ ഈ സ്നാക്ക് തയ്യാറാക്കാന്‍.

ഇതിനായി മിക്സിയില്‍ രണ്ട് തക്കാളി ചെറുതായി അരിഞ്ഞതും ഒരു നുള്ള് ബേക്കിംഗ് സോഡയും രണ്ട് ടീസ്പൂണ്‍ തൈരും നാല് വറ്റല്‍മുളകും ഒരു കഷണം ഇഞ്ചിയും ചേര്‍ത്ത് നന്നായി അരച്ചെടുക്കുക. ഇത് ഒരു ബൗളിലേക്ക് മാറ്റുക. അതിനുശേഷം രണ്ട് കപ്പ് ഗോതമ്പ് പൊടിയും ചേര്‍ത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. ഇതിലേക്ക് ആവശ്യത്തിന് ഉപ്പ് ചേര്‍ക്കുക.

ചെറുതായി അരിഞ്ഞ മല്ലിയിലയും കറിവേപ്പിലയും കൂടി ചേര്‍ത്ത ശേഷം, പാനില്‍ എണ്ണ നന്നായി ചൂടായി വരുമ്പോള്‍ മാവ് ഇത്തിരിയായി എടുത്ത് ചൂടുള്ള എണ്ണയിലിട്ട് വറുത്തു കോരിയെടുക്കാം. വളരെ സ്വാദിഷ്ടവും സോഫ്റ്റുമായ ഒരു നാലുമണി പലഹാരം തയ്യാറായി കഴിഞ്ഞു. ചൂടോടെ കഴിക്കാന്‍ പറ്റിയ ഒരു വിഭവമാണിത്. സോസുപയോഗിച്ചും കഴിക്കാം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.