ബന്ധങ്ങൾ അക്കരേക്കും; ദുബായിലും ബിസിനസ് നടത്തി ശിവശങ്കർ

ബന്ധങ്ങൾ അക്കരേക്കും; ദുബായിലും ബിസിനസ് നടത്തി ശിവശങ്കർ

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കര്‍ എന്‍ഫോഴ്‌സ്‌മെന്റിന്റെ കസ്റ്റഡിയിലായതോടെ പുത്തുവരുന്നത് വന്‍ ബിനാമി ഇടപാടുകളാണ്. കഴിഞ്ഞ ദിവസം നാഗര്കോവിലിലെ കാറ്റാടിപാടവും അയി അനേഷണം നടന്നിരുന്നു. പിന്നാലെയാണ് ദുബായ്‌യില്‍ ശിവശങ്കറിന്റെ നേതൃത്വത്തില്‍ ഐടി വ്യവസായം ഉണ്ടെന്ന വിവരം പുറത്തു വന്നിരിക്കുന്നത്. രാഷ്ട്രീയത്തിലെ ഉന്നതര്‍ക്കും ഇതുമായി ബന്ധം ഉണ്ടെന്നാണ് വിവരം.

ദുബായ്‌യില്‍ ശിവശങ്കറിന്റെ നേതൃത്വത്തിലുള്ള സംഘത്തിന് ഐടി വ്യവസായം ഉള്ളതായി എന്‍ഫോഴ്‌സ്‌മെന്റിന് വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഫോണില്‍ നിന്നും കിട്ടിയ കമ്മീഷന്‍ തുകയുടെ ഒരുഭാഗം ഇതില്‍ നിക്ഷേപിച്ചിട്ടുള്ളതായാണ് സൂചന. സ്വപ്‌ന സുരേഷുമായുള്ള ബന്ധത്തിലൂടെയാണ് ദുബായ്‌യില്‍ സംരഭം തുടങ്ങിയത്. ഇതിലേക്ക് വിവിധ പദ്ധതികളില്‍ നിന്നുലഭിച്ച കമ്മീഷന്‍ തുകകള്‍ എത്തിയിട്ടുണ്ടെന്നും എന്‍ഫോഴ്‌സ്‌മെന്റിന് തെളിവുകള്‍ ലഭിച്ചു.

ശിവശങ്കറിന്റെ ചാര്‍ട്ടേഡ് അക്കൗണ്ടന്റ് പി. വേണുഗോപാലിന്റെ മൊഴികളിലും നാഗര്‍കോവില്‍ നിക്ഷേപത്തെകുറിച്ച്‌ പറയുന്നുണ്ട്. സ്വപ്‌ന സുരേഷുമായുള്ള ജോയിന്റ് ലോക്കറില്‍ നിന്നും സ്വര്‍ണം പിടികൂടുമ്പോള്‍ കുറച്ചുകാലം നാഗര്‍കോവിലിലേക്കു മാറിനില്‍ക്കാന്‍ വേണുഗോപാലിനോടു ശിവശങ്കര്‍ നിര്‍ദേശിച്ചിരുന്നു. ഇത് സംബന്ധിച്ചുള്ള വാട്‌സ്‌ആപ് ചാറ്റുകളും കണ്ടെടുത്തിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.