ഒരു നാടൻ ഗാർഹികപീഡനം - ഭാഗം-6 (നർമഭാവന 2)

ഒരു നാടൻ ഗാർഹികപീഡനം - ഭാഗം-6 (നർമഭാവന 2)

സഖ്യം നിലനിർത്താൻ.......,
മൂപ്പൻ കുശലാന്വേഷണം തൊടുത്തുവിട്ടു!
മൂപ്പന്റെ ചുണ്ടിൽ, അപ്പോഴും കത്തിക്കാത്ത ഒരു കാജാബീഡി..!
കാജാബീഡിയിലൂടെ.. ആശയപ്രകാശനം.....
'രണ്ട്..പുക എടുക്കുന്നോ..'?
ഹേയ്..ചുമ്മാ.. തോന്നിയതാകാം..; കോര സ്വയം പറഞ്ഞ് ആശ്വസിച്ചു..! 'അന്നദാനത്തിന് പകരം തരുവാൻ, ഈ നാടോടിക്കീശയിൽ,`അണാപൈസ' ഇല്ലല്ലോ'
`ഇതൊക്കെ ഒരു..ഒന്നൊന്നര പുണ്ണ്യമല്ലേ;
സന്തോഷത്തോടെ യാത്ര തുടങ്ങിക്കോളൂ..'!
`എങ്ങോട്ട്...*???
വറവുകാലത്തേ മിന്നലാഘാതം ഏറ്റു...!
കോരയുടെ കണ്ണിൽ ഇരുട്ട് കയറി...!!

ഖുശാലായി വെട്ടിവിഴുങ്ങിയ വാനരപ്പട...,
നാഗമ്പടത്തുനിന്നും അടിച്ചുമാറ്റിയ
കാജാബീഡിക്കെട്ടുകൾ' തട്ടിക്കളിക്കുന്നു.!!
കോരക്കണ്ണൂകൾ ബീഡിയിൽ ഉടക്കി...!!!
`പുണ്ണ്യം..ധന്യം..; ദുട്ടൊന്നും വേണ്ടായേ..'!
`ഒരുകെട്ട് കാജാബീഡി ഇട്ടുതരുമോ..'???
മടിക്കാതെ മർക്കടമൂപ്പൻ വാനരപ്പടയുമായി
ആശയം കൈമാറി! കോര അറിഞ്ഞേയില്ല..!!
ഒരു കുട്ടിക്കുരങ്ങൻ,യാദൃശ്ചികമെന്നപോലെ,
കോരയുടെ മുന്നിലേക്ക് ബീഡി തട്ടിയിട്ടു...!!
മുന്തിരിങ്ങാരസവും, നാടൻ കൊട്ടുവടിയും..,
ആട്ടുചക്കിലൂടെന്നപോലെ, കൊഞ്ഞനം
കുത്തിക്കുത്തി, വാവട്ടത്തിൽ ഒലിച്ചുവന്നു..!!
ബീഡിക്കെട്ട് പാഴാക്കണോ.?
ശങ്കയോടെ.., അയാൾ കുനിഞ്ഞു.! ബീഡിക്കെട്ടിൽ..
തൊട്ടു..തൊട്ടില്ലെന്നായി.! വാനരപ്പട നാല്
ദിക്കിലേക്കും, ചിന്നിച്ചിതറി പായുന്നു...!!
`എസ്കേപ്പ്...;' മൂപ്പൻ കർണ്ണകഠോരം
ആക്രോശിച്ചു.!നിലവിളി വാനോളം ഉയർന്നു..!
`ഓടിക്കോ..ഓടിക്കോ..പട്ടാളം വന്നേ...'

( ശേഷം പിന്നാലെ )

മുൻലക്കങ്ങൾ വായിക്കുവാൻ ഇവിടെ അമർത്തുക 


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.