ഇത്തിത്താനം: കോട്ടയിൽ പരേതനായ വർഗീസ് ചെറിയാന്റെ ഭാര്യ അന്നമ്മ ചെറിയാൻ (92) നിര്യാതയായി. മൃത സംസ്കാര ശുശ്രൂഷകൾ ബുധനാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് ഭവനത്തിൽ ആരംഭിച്ച് ഇത്തിത്താനം സെന്റ് മേരീസ് ദൈവാലയത്തിൽ അടക്കം.
പരേത വാഴപ്പള്ളി കല്ലുകളം കുടുംബാഗമാണ്. മക്കൾ: കെ. സി വർഗീസ് (എൽ. ഐ. സി), റോസമ്മ ജോർജ്, ഡോ. പി. സി അനിയൻകുഞ്ഞ് (മുൻ പ്രിൻസിപ്പൽ, എടത്വാ സെന്റ്. അലോഷ്യസ് കോളേജ് ), സോഫിയാമ്മ ജോസഫ് (മുൻ പഞ്ചായത്ത് പ്രസിഡണ്ട്, ആനിക്കാട് ), ഫാ. സിറിയക് കോട്ടയിൽ (ഡയറക്ടർ, സെഹിയോൻ ധ്യാനകേന്ദ്രം, കുന്നന്താനം, ചങ്ങനാശേരി അതിരൂപത), എൽസമ്മ സിബി (മുൻ പഞ്ചായത്ത് മെമ്പർ, കങ്ങഴ), കെ. സി മാത്യു (സ്റ്റാഫ് ചെത്തിപ്പുഴ സെ. തോമസ് ആശുപത്രി).
മരുമക്കൾ: പരേതയായ അന്നമ്മ വർഗീസ് പെരുംചേരിൽ നെടുംകുന്നം, ജോർജ് ശ്രായിൽ കുറവിലങ്ങാട്, ലാലിമ്മ ജോസഫ് ചേന്നാട്ടുശേരി രാമങ്കരി (റിട്ട. ജോയിന്റ് ഡയറക്ടർ, കൃഷി വകുപ്പ് ), ജോസുകുട്ടി അടിപുഴ വായ്പൂർ (മുൻ പഞ്ചായത്ത് വൈസ് പ്രസിഡന്റ്, ആനിക്കാട് ), സിബി അക്കരക്കടുപ്പിൽ കടയനിക്കാട് (സൗദി അറേബ്യ), ഷൈനി കാരയ്ക്കാട് മാമ്മൂട്.
നാളെ (21-12-2021) വൈകുന്നേരം അഞ്ച് മുതൽ ഇത്തിത്താനം പൊൻപുഴയിലുള്ള ഭവനത്തിൽ അന്തിമോപചാരം അർപ്പിക്കുവാൻ സൗകര്യമുണ്ടായിരിക്കും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.