കെസിബിസി മാധ്യമ അവാര്‍ഡുകള്‍ വിതരണം ചെയ്തു

കെസിബിസി മാധ്യമ അവാര്‍ഡുകള്‍ വിതരണം ചെയ്തു

കൊച്ചി: കെസിബിസി മാധ്യമ അവാര്‍ഡുകള്‍ വിതരണം ചെയ്തു. പാലാരിവട്ടം പിഒസിയില്‍ നടന്ന ചടങ്ങില്‍ കെസിബിസി പ്രസിഡന്റ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി അവാര്‍ഡ് ദാന ചടങ്ങ് ഉദ്ഘാടനം ചെയ്തു.

സര്‍ഗശേഷി നന്മയുടെ സംസ്‌കാരം പ്രകാശിപ്പിക്കണമെന്നും കലാ, സാഹിത്യ നൈപുണ്യം സമൂഹത്തില്‍ നന്മയുടെ സംസ്‌കാരം പ്രകാശിപ്പിക്കുന്നതിന് പ്രയോജനപ്പെടുത്തണമെന്ന് മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി പറഞ്ഞു. മാധ്യമ രംഗത്ത് സമൂഹം കൈവരിച്ച മുന്നേറ്റം ശ്രദ്ധേയമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കെസിബിസി മാധ്യമ കമ്മീഷന്‍ ചെയര്‍മാന്‍ മാര്‍ ജോസഫ് പാംബ്ലാനി യോഗത്തില്‍ അധ്യക്ഷത വഹിച്ചു. സന്തോഷ് ജോര്‍ജ്ജ് കുളങ്ങര, ഫാ. ഡോ. പയസ് മലേക്കണ്ടത്തില്‍, പ്രൊഫ. എസ്. ജോസഫ്, കമാന്‍ഡര്‍ അഭിലാഷ് ടോമി, കെ.ജി.ജോര്‍ജ്ജ്, സി. ഡോ വിനീത സി.എസ്.എസ്.ടി, ആന്‍ണി പുത്തുര്‍ ചാത്യാത്ത്, ടോമി ഈപ്പന്‍ എന്നിവരാണ് 2020-2021 ലെ കെസിബിസി മാധ്യമ പുരസ്കാരങ്ങൾ ഏറ്റുവാങ്ങിയത്.

കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ ഫാ.ജേക്കബ് ജി പാലക്കാപ്പിള്ളി, തിരക്കഥാകൃത്ത് ജോണ്‍പോള്‍, കെസിബിസി മാധ്യമ കമ്മീഷന്‍ സെക്രട്ടറി ഫാ. ഡോ. ഏബ്രഹാം ഇരിമ്പിനിക്കല്‍, ജോയിന്റ് സെക്രട്ടറി ഫാ. അലക്‌സ് ഓണമ്പിള്ളി എന്നിവര്‍ ചടങ്ങില്‍ പ്രസംഗിച്ചു. ചടങ്ങിന് ശേഷം അമ്പലപ്പുഴ അക്ഷരജാലയുടെ നാടകം സ്വര്‍ണ്ണമുഖിയുടെ അവതരണവും നടന്നു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.