ഇന്ത്യക്ക് ഇനി വരൾച്ചയുടെ നാളുകൾ : സർവ്വേ റിപ്പോർട്ട് പുറത്തു

ഇന്ത്യക്ക് ഇനി വരൾച്ചയുടെ നാളുകൾ : സർവ്വേ റിപ്പോർട്ട് പുറത്തു

ന്യൂ ഡൽഹി : ഇന്ത്യയിലെ പ്രമുഖ നഗരങ്ങൾ ആയ ഡൽഹി ,ജയ്‌പൂർ , ഇൻഡോർ ,അമൃത് സർ , പൂനെ ,ശ്രീനഗർ , കൊൽക്കത്ത , ബംഗളുരു തുടങ്ങി 25 - ഓളം നഗരങ്ങൾ 2050 ഓടുകൂടി കടുത്ത വരൾച്ചയും ശുദ്ധജല ക്ഷാമവും നേരിടും എന്ന് റിപ്പോർട്ടുകൾ . " ദ് വേൾഡ് വൈൽഡ് ലൈഫ് ഫണ്ട് (ഡബ്ല്യൂ . ഡബ്ള്യു . എഫ് ) പുറത്തു വിട്ട സർവ്വേ റിപ്പോർട്ടുകളിലാണ് കടുത്ത വരൾച്ച പ്രവചിച്ചിരിക്കുന്നത്.

കാലാവസ്ഥാ വ്യതിയാനം നിയന്ത്രിക്കാനുള്ള കടുത്ത ശ്രമങ്ങൾ പരാജയപ്പെട്ടാൽ 2050 ഓടുകൂടി ഇന്ത്യയിലെ പല പ്രമുഖ നഗരങ്ങളും കടുത്ത ജലക്ഷാമത്തെ നേരിടേണ്ടിവരും എന്നാണ് സർവ്വേ റിപ്പോർട്ടുകൾ .കേരളത്തിൽ നിന്നും കോഴിക്കോട് നഗരവും ആദ്യ മുപ്പത് വരൾച്ചാ ബാധിത പട്ടികകളിൽ ഇടം പിടിച്ചിട്ടുണ്ട്.

ശുദ്ധജല സംരക്ഷണത്തിനായി ശാസ്ത്രീയമായ മാർഗങ്ങൾ അടിയന്തിരമായി പരിശീലിക്കണം എന്നും, ജല ഉപയോഗം പരമാവധി കുറക്കാൻ എല്ലാവരും ശ്രെമിക്കുക എന്നതുമാണ് ഈ പ്രതിസന്ധിയെ അതിജീവിക്കാൻ ഉള്ള രണ്ടു പ്രധാന മാർഗങ്ങൾ എന്നും സർവ്വേ റിപ്പോർട്ട് പറഞ്ഞു വെക്കുന്നു. വളരെ വേഗം നഗരവത്ക്കരിക്കപ്പെട്ടുകൊണ്ട് ഇരിക്കുന്ന ഇന്ത്യൻ പരിസ്ഥിതിയുടെ ഭാവി നഗരങ്ങളിൽ ആണെന്ന് ഡബ്ല്യൂ ഡബ്ള്യു എഫ് പ്രോഗ്രാം ഡയറക്ടർ സെജാൾ വോറ അഭിപ്രായപ്പെട്ടു. കൃത്യമായ നാഗരാസൂത്രണം നടത്തിയില്ലെങ്കിൽ ഭാവിയിലെ കുടിവെള്ള പ്രശ്നങ്ങൾ രൂക്ഷമാകും എന്നും അദ്ദേഹം ഓർമ്മപ്പെടുത്തി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.