ഇന്ത്യന്‍ അഗ്രികള്‍ച്ചറല്‍ റിസര്‍ച്ച്‌ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഒഴിവ്: ജനുവരി 10 വരെ അപേക്ഷിക്കാം

ഇന്ത്യന്‍ അഗ്രികള്‍ച്ചറല്‍ റിസര്‍ച്ച്‌ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഒഴിവ്: ജനുവരി 10 വരെ അപേക്ഷിക്കാം

ഇന്ത്യന്‍ അഗ്രികള്‍ച്ചറല്‍ റിസര്‍ച്ച്‌ ഇന്‍സ്റ്റിറ്റ്യൂട്ട് (ഐസിഎആർ - ഐഎആർഐ) ടെക്‌നീഷന്‍ പോസ്റ്റ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

641 ഒഴിവിലേക്കാണ് വിജ്ഞാപനം. ജനുവരി 25 മുതല്‍ ഫെബ്രുവരി അഞ്ചിന് ഇടയിലായിരിക്കും പരീക്ഷ. പത്താം ക്ലാസാണ് യോഗ്യത. 18 മുതല്‍ 30 വയസ് വരെയാണ് പ്രായപരിധി.

1000 രൂപയാണ് അപേക്ഷ ഫീസ്. വനിതകള്‍, എസ്.സി, എസ്.ടി, വിമുക്തഭടന്‍മാര്‍, വികലാംഗര്‍ എന്നിവര്‍ക്ക് 300 രൂപയാണ് ഫീസ്. അപേക്ഷകള്‍ അയക്കേണ്ട അവസാന തീയതി ജനുവരി 10 വരെയാണ്. വിശദ വിവരങ്ങള്‍ക്ക് https://icar.org.in/ എന്ന ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.