ഗുജറാത്ത്: വ്യോമസേനയ്ക്ക് കരുത്ത് കൂട്ടാൻ 3 റഫാൽ യുദ്ധവിമാനങ്ങൾ കൂടി ഇന്ത്യയിൽ എത്തി. ഫ്രാൻസിൽ നിന്ന് ദീർഘദൂരം നേരിട്ട് പറന്നാണ് ബുധനാഴ്ച രാത്രിയോടെ രണ്ടാം ബാച്ച് വിമാനങ്ങൾ ഗുജറാത്തിലെ ജാംനഗർ വ്യോമതാവളത്തിൽ എത്തിയത്. ഇതോടെ ആകെ 8 വിമാനങ്ങൾ സേനയുടെ ഭാഗമായി. 59,000കോടി രൂപയ്ക്ക് 36 യുദ്ധവിമാനങ്ങൾ ആണ് കരാർ പ്രകാരം ഇന്ത്യയിൽ എത്തേണ്ടത്. 2023ലാണ് മുഴുവൻ വിമാനങ്ങളും എത്തുക എന്ന് വ്യോമസേന മേധാവി ആർ കെ എസ് ബധൂരിയ വ്യക്തമാക്കി. കഴിഞ്ഞ സെപ്റ്റംബർ 10 നാണ് ആദ്യ ബാച്ച് എത്തിയത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.