പ്ലാസ്മ വേണം; കോവിഡ്​ മുക്​തരായവര്‍ പ്ലാസ്​മ നല്‍കണമെന്ന്​ അഭ്യര്‍ഥനയുമായി കുവൈറ്റ്​ സെന്‍ട്രല്‍ ബ്ലഡ്​ ബാങ്ക്​

പ്ലാസ്മ വേണം; കോവിഡ്​ മുക്​തരായവര്‍ പ്ലാസ്​മ നല്‍കണമെന്ന്​ അഭ്യര്‍ഥനയുമായി കുവൈറ്റ്​ സെന്‍ട്രല്‍ ബ്ലഡ്​ ബാങ്ക്​

കുവൈറ്റ്: രാജ്യത്ത്​ കോവിഡ്​ മുക്​തരായവര്‍ പ്ലാസ്​മ നല്‍കണമെന്ന്​ അഭ്യര്‍ഥനയുമായി കുവൈറ്റ്​ സെന്‍ട്രല്‍ ബ്ലഡ്​ ബാങ്ക്​. രോഗപ്രതിരോധ പ്ലാസ്മക്ക്​ ആവശ്യം വര്‍ധിച്ചുവരുന്ന സാഹചര്യത്തിൽ ആണ് കുവൈറ്റ്​ സെന്‍ട്രല്‍ ബ്ലഡ്​ ബാങ്ക് ഈ ആവശ്യവുമായി മുന്നോട്ടു വന്നത്. പ്ലാസ്​മ ചികിത്സ ഫലപ്രദമാണെന്ന്​ കണ്ടെത്തിയിട്ടുണ്ട്​. രോഗലക്ഷണമില്ലാത്തവരും രണ്ടാഴ്​ചത്തെ ക്വാറന്‍റീന്‍ കാലാവധി കഴിഞ്ഞവരുമാവണം ഇതിനുവേണ്ടി വരേണ്ടത്.

18 വയസ്സിന് മുകളില്‍ പ്രായമുള്ള, വിട്ടുമാറാത്ത രോഗങ്ങളൊന്നുമില്ലാത്തവര്‍ക്ക്​ പ്ലാസ്​മ നല്‍കാമെന്ന്​ ആരോഗ്യ മന്ത്രാലയത്തിലെ രക്​ത കൈമാറ്റ വകുപ്പ്​ മേധാവി ഡോ. റീം അല്‍ രിദ്​വാന്‍ പറഞ്ഞു.പ്ലാസ്​മ നല്‍കാന്‍ തയാറുള്ളവര്‍ https://btas-kw.org/ccpdonation എന്ന വെബ്​സൈറ്റില്‍ രജിസ്​റ്റര്‍ ചെയ്യണം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.