മാസച്യുസിറ്റ്‌സ്: അമേരിക്കന്‍ ജീവ ശാസ്ത്രകാരനും പ്രകൃതി ഗവേഷകനും എഴുത്തുകാരനുമായ എഡ്വേര്‍ഡ് ഒസ്‌ബോണ്‍ വില്‍സന്‍(ഇ.ഒ.വില്‍സന്‍) അന്തരിച്ചു. 92 വയസായിരുന്നു. ആധുനികകാല ഡാര്‍വിന്‍, ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ഡാര്‍വിന്‍ എന്നീ പേരുകളിലും അദ്ദേഹം അറിയപ്പെട്ടിരുന്നു. ജൈവവൈവിധ്യ രംഗത്തെ ഗവേഷണങ്ങളിലൂടെ ലോക പ്രശസ്തനായ വില്‍സന്‍ യുഎസിലെ മസാച്യുസിറ്റ്‌സിലാണ് അന്തരിച്ചത്. അദ്ദേഹത്തിന്റെ പേരിലുള്ള ഫൗണ്ടേഷന്‍ വാര്‍ത്താക്കുറിപ്പിലാണ് മരണം അറിയിച്ചത്.
ബ്രിട്ടിഷ് പ്രകൃതി ശാസ്ത്രജ്ഞന്‍ ഡേവിഡ് ആറ്റന്‍ബറോയ്‌ക്കൊപ്പം പ്രകൃതി ചരിത്രത്തിലും സംരക്ഷണത്തിലും ആധികാരിക വാക്കായി കണക്കാക്കപ്പെട്ടയാള്‍ കൂടിയാണ് എഡ്വേര്‍ഡ് ഒ. വില്‍സന്‍. പത്തു ദശലക്ഷം വര്‍ഷങ്ങളില്‍ പോലും കാണാത്തത്ര വേഗത്തില്‍ ജീവ വര്‍ഗങ്ങളില്‍ കാണപ്പെടുന്ന വംശ നാശം ചെറുക്കാന്‍ ഭൂമിയുടെ പകുതി കരയും കടലും സംരക്ഷണ മേഖല ആക്കണമെന്ന ആശയമായിരുന്നു വില്‍സന്റേത്. 'ഹാഫ് എര്‍ത്ത് പ്രോജക്റ്റ്' എന്നറിയപ്പെട്ട ഈ ആശയം ഏറെ ശ്രദ്ധനേടിയിരുന്നു.
ഈ ആശയം ഉള്‍ക്കൊണ്ടാണ് 20302030-തോടെ രാജ്യങ്ങള്‍ അവരുടെ ഭൂജലവിസ്തൃതിയില്‍ 30 ശതമാനമെങ്കിലും സംരക്ഷിതമേഖലയാക്കണമെന്ന ആശയവുമായി ഐക്യരാഷ്ട്രസഭ '30 ല്‍ 30' എന്ന പ്രഖ്യാപനം നടത്തിയത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.