ജാര്‍ഖണ്ഡ് സര്‍ക്കാരിന്റെ പുതുവത്സര സമ്മാനം: ഇരുചക്ര വാഹനങ്ങള്‍ക്ക് പെട്രോള്‍ വിലയില്‍ 25 രൂപ കുറച്ചു

ജാര്‍ഖണ്ഡ് സര്‍ക്കാരിന്റെ പുതുവത്സര സമ്മാനം: ഇരുചക്ര വാഹനങ്ങള്‍ക്ക് പെട്രോള്‍ വിലയില്‍ 25 രൂപ കുറച്ചു

റാഞ്ചി: പുതുവത്സര സമ്മാനമായി പെട്രോള്‍ വില വെട്ടിക്കുറച്ച് ജാര്‍ഖണ്ഡ് സര്‍ക്കാര്‍. ഇരുചക്ര വാഹനങ്ങള്‍ ഉപയോഗിക്കുന്നവര്‍ക്ക് ഒരു ലിറ്റര്‍ പെട്രോളിന് 25 രൂപയാണ് ജാര്‍ഖണ്ഡ് സര്‍ക്കാര്‍ കുറച്ചിരിക്കുന്നത്.

'മോട്ടാര്‍ സൈക്കിള്‍, സ്‌കൂട്ടര്‍ ഉപയോഗിക്കുന്നവര്‍ക്ക് പെട്രോള്‍ വിലയില്‍ ലിറ്ററിന് 25 രൂപ വിലക്കിഴിവ് നല്‍കാന്‍ ജാര്‍ഖണ്ഡ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുകയാണ്' - ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ദ് സോറന്‍ വ്യക്തമാക്കി. ജനുവരി 26 മുതലാണ് വിലക്കിഴിവ് നിലവില്‍ വരിക.

ജാര്‍ഖണ്ഡിലെ ഹേമന്ദ് സോറന്‍ സര്‍ക്കാര്‍ രണ്ടുവര്‍ഷം തികയ്ക്കുന്ന ദിവസമാണ് മുഖ്യമന്ത്രി അപ്രതീക്ഷിത പ്രഖ്യാപനം നടത്തിയത്. ഹേമന്ദ് സോറന്റെ പാര്‍ട്ടിയായ ജാര്‍ഖണ്ഡ് മുക്തിമോര്‍ച്ചയും കോണ്‍ഗ്രസും ആര്‍.ജെ.ഡിയും ചേര്‍ന്ന സഖ്യമാണ് സംസ്ഥാനം ഭരിക്കുന്നത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.