പാലക്കാട്-കോയമ്പത്തൂര്‍ ദേശീയ പാതയിലെ സ്വകാര്യ കോളേജ് വളപ്പില്‍ പുള്ളിപ്പുലിയിറങ്ങി

പാലക്കാട്-കോയമ്പത്തൂര്‍ ദേശീയ പാതയിലെ സ്വകാര്യ കോളേജ് വളപ്പില്‍ പുള്ളിപ്പുലിയിറങ്ങി

പാലക്കാട്: പാലക്കാട്-കോയമ്പത്തൂര്‍ ദേശീയ പാതയിലെ സ്വകാര്യ കോളേജിനടുത്ത് പുള്ളിപ്പുലിയെ കണ്ടെത്തി. കുനിയംപൂത്തൂരിനടുത്താണ് പുലിയിറങ്ങിയത്. രണ്ടു ദിവസം മുന്‍പ് പുള്ളിപ്പുലി കോളേജിനടുത്ത് നിന്ന് രണ്ട് നായ്ക്കളെ കടിച്ചു കൊന്നിരുന്നു. സിസിടിവി പരിശോധനകളില്‍ പുലിയുടെ ദൃശ്യങ്ങള്‍ ലഭിച്ചു. വനപാലകര്‍ സ്ഥലത്തെത്തി കൂട് സ്ഥാപിച്ചിട്ടുണ്ട്.

മധുക്കര എന്ന സ്ഥലത്തുള്ള വനമേഖലയില്‍ നിന്നാണ് പുലി ആള്‍ത്താമസമുള്ള പ്രദേശത്തേക്കിറങ്ങിയതെന്നാണ് സൂചന. പിള്ളയാര്‍പുരം, കോവൈപുത്തൂര്‍ തുടങ്ങിയ ജനവാസ മേഖലകളില്‍ പലപ്പോഴായി പുലിയിറങ്ങുന്നത് സ്ഥിരീകരിച്ചിട്ടുണ്ടെന്ന് നാട്ടുകാര്‍ വ്യക്തമാക്കി.

പുലിയെ ഉടന്‍ പിടികൂടാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാരും കോളേജ് അധികൃതരും. ഒട്ടേറെ മലയാളി വിദ്യാര്‍ത്ഥികളും ഇവിടെ പഠിക്കുന്നുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.