ആന്ധ്ര പ്രദേശ്: സ്കൂളുകൾ തുറന്നതിനു ശേഷം ആന്ധ്രപ്രദേശിൽ 262 വിദ്യാർഥികൾക്കും 160 അധ്യാപകർക്കും കൊവിഡ് സ്ഥിരീകരിച്ചു. നവംബർ രണ്ടിനാണ് ആന്ധ്രാപ്രദേശിൽ സ്കൂളുകൾ തുറന്നത്. 9, 10 ക്ലാസുകളിലെ വിദ്യാർഥികളാണ് സ്കൂളിലെത്തിയത്. 9.75 ലക്ഷം കുട്ടികളാണ് ഒൻപതും പത്തും ക്ലാസ്സുകളിലായി ഉള്ളത്. ഇതിൽ 3.93 ലക്ഷം പേരാണ് സ്കൂളിൽ ഹാജരായത്. സ്കൂളുകളിൽ എത്തിയ വിദ്യാർഥികളുടെ എണ്ണവുമായി താരതമ്യം ചെയ്യുമ്പോൾ ആശങ്കപ്പെടേണ്ട സാഹചര്യം അല്ല സംസ്ഥാനത്ത് ഉള്ളതെന്ന് സ്കൂൾ വിദ്യാഭ്യാസ കമ്മീഷണർ വി പി വീരഭദ്രുഡു പറഞ്ഞു. കൊവിഡ് പ്രോട്ടോകോൾ പൂർണ്ണമായും പാലിച്ചാണ് അധ്യായനം മുന്നോട്ട് പോകുന്നതെന്ന് അദ്ദേഹം പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.