മുഖത്തെ കരുവാളിപ്പ് മാറാന്‍ ഈ ഫേസ് പാക്കുകള്‍ ഉപയോഗിക്കൂ...!

മുഖത്തെ കരുവാളിപ്പ് മാറാന്‍ ഈ ഫേസ് പാക്കുകള്‍ ഉപയോഗിക്കൂ...!

തിളക്കമുള്ളതും ആരോഗ്യമുള്ളതുമായ ചര്‍മ്മം സ്വന്തമാക്കാന്‍ ആരാണ് ആഗ്രഹിക്കാത്തത്. മുഖത്തെ പാടുകള്‍, കറുത്ത പാടുകള്‍, വരണ്ട ചര്‍മ്മം എന്നിവ പലരേയും അലട്ടുന്ന പ്രശ്‌നങ്ങളാണ്. ചര്‍മ്മം തിളക്കമുള്ളതാക്കാന്‍ വീട്ടില്‍ തന്നെ പരീക്ഷിക്കാവുന്ന ചില ഫേസ് പാക്കുകള്‍ പരിചയപ്പെടാം.

മുട്ടയുടെ വെള്ളയും മൂന്ന് ടീ സ്പൂണ്‍ വെള്ളരിക്ക ജ്യൂസും രണ്ട് ടീ സ്പൂണ്‍ പാലും മിക്‌സ് ചെയ്യുക. മുഖത്ത് ഈ ഫേസ് പാക്ക് ഉപയോഗിക്കുന്നതിന് മുന്‍പ് പഞ്ഞി ഉപയോഗിച്ച് മുഖം ക്ലീന്‍ ചെയ്യുക. ശേഷം പാക്ക് മുഖത്തിടുക. 15 മിനിട്ടിന് ശേഷം തണുത്ത വെള്ളത്തില്‍ മുഖം കഴുകുക.

ഒന്നോ രണ്ടോ ടീസ്പൂണ്‍ ഒലീവ് ഓയിലും ഒരു ടേബിള്‍ സ്പൂണ്‍ കാപ്പി പൊടിയും ചേര്‍ക്കുക. ഇത് നന്നായി മിക്‌സ് ചെയ്യുക. ഈ ഫേസ് പാക്ക് മുഖത്തും ചര്‍മ്മത്തിലും പുരട്ടുക. ഇത് 15 മിനിറ്റ് വിടുക. ഉണങ്ങി കഴിഞ്ഞാല്‍ ചെറുചൂടുള്ള വെള്ളത്തില്‍ മുഖം വൃത്തിയാക്കുക. തിളക്കമുള്ള ചര്‍മ്മം സ്വന്തമാക്കാന്‍ മികച്ചൊരു ഫേസ് പാക്കാണിത്.

ഒരു ടീസ്പൂണ്‍ ചന്ദനപ്പൊടിയും ഒരു ടീസ്പൂണ്‍ തേനും ചേര്‍ക്കുക. ഇതിലേക്ക് രണ്ട് ടീസ്പൂണ്‍ കറ്റാര്‍ വാഴ ജെല്‍ ചേര്‍ക്കുക. ഈ പായ്ക്ക് നിങ്ങളുടെ ചര്‍മ്മത്തിന് ജലാംശം നല്‍കുന്നു. ഈ പാക്ക് 15 മിനിട്ട് മുഖത്തിടുക. മുഖത്തെ പാടുകള്‍ മാറാന്‍ മികച്ചൊരു പാക്കാണിത്.

രണ്ട് ടീസ്പൂണ്‍ തക്കാളി നീരിലേയ്ക്ക് ഒരു ടീസ്പൂണ്‍ ഒലീവെണ്ണ ചേര്‍ത്ത് നന്നായി മിക്‌സ് ചെയ്ത ശേഷം മുഖത്തും കഴുത്തിലുമൊക്കെ നന്നായി തേച്ച് പിടിപ്പിക്കുക. 20 മിനിറ്റിന് ശേഷം ചെറു ചൂടു വെള്ളത്തില്‍ കഴുകാം. മുഖത്തെ കരുവാളിപ്പ് അകറ്റാനും ചര്‍മ്മം മോയ്‌സ്ചറൈസ് ചെയ്യാനും ഇത് സഹായിക്കും.

ഒരു ടീസ്പൂണ്‍ തക്കാളി നീരില്‍ ഒരു സ്പൂണ്‍ കറ്റാര്‍വാഴ ജെല്‍ ചേര്‍ക്കാം. ശേഷം ഇത് മുഖത്തും കണ്‍തടങ്ങളിലും പുരട്ടാം. 15 മിനിറ്റിന് ശേഷം കഴുകി കളയാം. ഇങ്ങനെ ചെയ്യുന്നത് കണ്ണിന് ചുറ്റുമുള്ള കറുപ്പകറ്റാനും സഹായിക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.