പടക്കത്തിന് നിരോധനമേര്‍പ്പെടുത്തി ദില്ലി സര്‍ക്കാര്‍

പടക്കത്തിന് നിരോധനമേര്‍പ്പെടുത്തി ദില്ലി സര്‍ക്കാര്‍

ദില്ലി: കൊവിഡ് 19 വര്‍ധിക്കുന്ന സാഹചര്യത്തില്‍ ദില്ലിയില്‍ പടക്കം നിരോധിച്ച് മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍. ദീപാവലി ആഘോഷങ്ങള്‍ മുന്നില്‍ കണ്ടുകൊണ്ടാണ് പടക്കത്തിന് നിരോധനം ഏര്‍പ്പെടുത്തിയത്. അന്തരീക്ഷ മലീനകരണം രൂക്ഷമായ സാഹചര്യമാണ് നിലവിലുളളത്. ഇതിന്റെയൊപ്പം കൂടുതല്‍ മലീനകരണത്തിന് വഴിയൊരുക്കാതിരിക്കാനാണ് ഈ നീക്കം.

ദില്ലിയില്‍ നടക്കുന്ന ഓരോ ആഘോഷങ്ങള്‍ക്ക് ശേഷവും കൊവിഡ് രോഗികള്‍ വര്‍ധിച്ച് വരുന്നതായി ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. അന്തരീക്ഷ മലീനകരണം വര്‍ധിക്കുന്നതും കൊവിഡ് വ്യാപനത്തിന് കാരണമാവുന്നു എന്നാണ് വിലയിരുത്തല്‍. രോഗപ്രതിരോധത്തിന്റെ ഭാഗമായി കൂടുതല്‍ ഐസിയു, ഓക്‌സിജന്‍ സൗകര്യങ്ങള്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ ഒരുക്കാനും ദില്ലി സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.