തിരുവനന്തപുരം: സംസ്ഥാനത്തെ പൊലീസുകാര്‍ക്ക് വിദേശികളുമായി ഇടപെടുന്നതില്‍ പ്രത്യേക പരിശീലനം നല്‍കും. കോവളത്തെ സ്വീഡിഷ് പൗരനെ അവഹേളിച്ച സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് വിദേശികളുമായി ഇടപെടുന്നതിന് പ്രത്യേക പരിശീലനം നല്‍കാന്‍ തീരുമാനിച്ചതെന്ന് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍ സ്പര്‍ജന്‍ കുമാര്‍ വ്യക്തമാക്കി. വിദേശികളോട് പൊലീസിന് മികച്ച സമീപനമാണെന്നും അവരുടെ സുരക്ഷിതത്വം പൊലീസിന്റെ കര്‍ത്തവ്യമാണെന്നും അദ്ദേഹം പറഞ്ഞു.
വിദേശിയ അവഹേളിച്ച സംഭവത്തില്‍ സസ്‌പെന്‍ഡ് ചെയ്യപ്പെട്ട കോവളത്തെ ഗ്രേഡ് എസ്‌ഐ നല്‍കിയ പരാതി പരിശോധിക്കും. വിശദമായ അന്വേഷണം നടത്തിയ ശേഷം പരാതിയില്‍ തീരുമാനമുണ്ടാകുമെന്നും കമ്മീഷണര്‍ അറിയിച്ചു. പ്രാഥമിക അന്വേഷണത്തില്‍ വീഴ്ച കണ്ടെത്തിയതിനാലാണ് ഗ്രേഡ് എസ്‌ഐയെ ഉടന്‍ സസ്‌പെന്റ് ചെയ്യാന്‍ തീരുമാനിച്ചതെന്നാണ് സിറ്റി പൊലീസ് കമ്മീഷണര്‍ നല്‍കുന്ന വിശദീകരണം.
അതേസമയം സസ്‌പെന്‍ഡ് ചെയ്യപ്പെട്ട കോവളത്തെ ഗ്രേഡ് എസ്‌ഐ ഷാജി പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ മുഖേന മുഖ്യമന്ത്രിക്ക് പരാതി നല്‍കി. പുതുവര്‍ഷ തലേന്ന് തീരത്ത് മദ്യം കൊണ്ടു പോകരുതെന്ന് നിര്‍ദ്ദേശമുണ്ടായിരുന്നുവെന്നും അതുപ്രകാരമുള്ള ഉത്തരവാദിത്വം മാത്രമാണ് താന്‍ ചെയ്തതെന്നുമാണ് പരാതിയില്‍ പറയുന്നത്. വിദേശിയോട് മോശമായി സംസാരിക്കുയോ മദ്യം കളയാന്‍ ആവശ്യപ്പെടുകയോ ചെയ്തിട്ടില്ല. തനിക്കെതിരായ സസ്‌പെന്‍ഷന്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടാണ് പരാതി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.