കൊച്ചി: മോണ്‍സണ്‍ മാവുങ്കല്‍ കേസില്‍ ആരോപണവിധേയനായ ഐജി ലക്ഷ്മണയുടെ സസ്‌പെന്‍ഷന്‍ പിന്‍വലിക്കാന്‍ നീക്കം. ജി ലക്ഷ്മണയെ പ്രതിചേര്‍ക്കാന്‍ തെളിവില്ലെന്ന് ക്രൈം ബ്രാഞ്ച് റിപ്പോര്‍ട്ട്. സസ്‌പെന്‍ഷന്‍ നടപടി പുനപരിശോധിക്കാനായി സമിതി രൂപീകരിച്ചിരിക്കുകയാണ് സര്‍ക്കാര്‍. ഐജി സസ്‌പെന്‍ഷനിലായി രണ്ട് മാസം തികയും മുന്‍പ് ആണ് തിരക്കിട്ട നീക്കം.
ഇതിനായി ചീഫ് സെക്രട്ടറി തല സമിതിയെ സര്‍ക്കാര്‍ ചുമതലപ്പെടുത്തി. കേസില്‍ ഐ.ജി ലക്ഷ്മണയെ ഇതുവരെ ക്രൈം ബ്രാഞ്ച് പ്രതി ചേര്‍ത്തിട്ടില്ല. മോന്‍സണ്‍ മാവുങ്കലിനെ സഹായിച്ചതിന് നവംബര്‍ 10 നാണ് ഐജി ലക്ഷ്മണയെ സസ്‌പെന്‍ഡ് ചെയ്തത്.
നേരത്തെ മോണ്‍സണ്‍ മാവുങ്കലുമായുള്ള ബന്ധം വ്യക്തമാക്കുന്ന ഇവരുടെ ചിത്രങ്ങള്‍ പലതും പുറത്ത് വന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ക്രൈംബ്രാഞ്ച് ഐ.ജിയെ ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. മോണ്‍സണ് എതിരെ ആലപ്പുഴ എസ്.പി നടത്തിയ അന്വേഷണത്തിലും ഐജി ലക്ഷ്മണ ഇടപെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലും വകുപ്പുതല അന്വേഷണം ഉണ്ടായിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.