ന്യൂയോര്‍ക്ക്: 1990-കളില്‍ അവതരിച്ചതിനു പിന്നാലെ പരാജയപ്പെട്ടു നിഷ്‌ക്രമിച്ച ക്രിസ്റ്റല്‍ പെപ്സി തിരിച്ചുവരവ് നടത്തുന്നു. ക്രിസ്റ്റല്‍ പെപ്സി വീണ്ടുമെത്തുമെന്ന് നിര്‍മ്മാതാക്കളായ പെപ്സിക്കോ പ്രഖ്യാപിച്ചു.
എന്നാല്‍ ക്രിസ്റ്റല്‍ പെപ്സി വിപണിയില്‍ നിന്നും ഉപഭോക്താക്കള്‍ക്ക് വാങ്ങാനാകില്ല.കമ്പനി ഒരു മല്‍സരം വച്ചിരിക്കുകയാണ്. അതില്‍ വിജയിക്കുന്നവര്‍ക്ക് ക്രിസ്റ്റല്‍ പെപ്സി 20 ഔണ്‍സ് ബോട്ടില്‍ ആയിരിക്കും സമ്മാനം.
.
ക്രിസ്റ്റല്‍ പെപ്സി ലഭിക്കാന്‍ ചെയ്യേണ്ടത് ഇത്രമാത്രമാണെന്നാണ് കമ്പനി പറയുന്നത്. ട്വിറ്ററില്‍ നിങ്ങളുടെ ഒരു ഫോട്ടോ അപ്ലോഡ് ചെയ്യുക. ആ ഫോട്ടോ 1990കളില്‍ എടുത്തതായിരിക്കണമെന്നതാണ് നിബന്ധന. #ShowUsYour90 എന്ന ടാഗിലാണ് ഫോട്ടോ അപ്ലോഡ് ചെയ്യേണ്ടത്. ഇത്തരത്തില്‍ പോസ്റ്റ് ചെയ്യുന്ന ഫോട്ടോകളില്‍ 300 എണ്ണം കമ്പനി തിരഞ്ഞെടുക്കും. അവര്‍ക്കാണ് ക്രിസ്റ്റല്‍ പെപ്സി ലഭിക്കുക.
ക്ലിയര്‍ സോഡ എന്ന പേരിലും അറിയപ്പെട്ടിരുന്ന ക്രിസ്റ്റല്‍ പെപ്സി വിപണയില്‍ വിജയകരമായിരുന്നില്ലെന്ന് വിലയിരുത്തിയാണ് ഉല്‍പാദനം നിര്‍ത്തലാക്കിയത്; എങ്കിലും ആരാധകരെ സൃഷ്ടിച്ച പാനീയമായിരുന്നുവെന്നാണ് വിവരം.
1992ലാണ് ആദ്യമായി ക്രിസ്റ്റല്‍ പെപ്സി പുറത്തിറങ്ങുന്നത്. എന്നാല്‍ 1994ന്റെ തുടക്കത്തില്‍ തന്നെ വിപണിയില്‍ നിന്നും പിന്‍വലിച്ചു. പെപ്സിക്കോ കമ്പനിയില്‍ അന്നത്തെ എക്സിക്യൂട്ടീവ് ആയിരുന്ന ഡേവിഡ് നൊവാക്ക് ആയിരുന്നു ക്രിസ്റ്റല്‍ പെപ്സിയുടെ ഉപജ്ഞാതാവ്. അദ്ദേഹത്തിനുണ്ടായ ഏറ്റവും മികച്ച ആശയം ആയിരുന്നു ക്രിസ്റ്റല്‍ പെപ്സിയെങ്കിലും ഏറ്റവും മോശമായി നടപ്പിലാക്കിയ പദ്ധതിയായിരുന്നുവെന്നും അദ്ദേഹം പ്രതികരിച്ചിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.