വിലക്കുമായി ചൈന; ഇന്ത്യന്‍ പൗരന്മാരെ താത്ക്കാലികമായി ചൈനയിലേക്ക് പ്രവേശിപ്പിക്കുന്നില്ല

വിലക്കുമായി ചൈന; ഇന്ത്യന്‍ പൗരന്മാരെ താത്ക്കാലികമായി ചൈനയിലേക്ക് പ്രവേശിപ്പിക്കുന്നില്ല

ചൈന: കൊറോണ വൈറസ് പകര്‍ച്ചവ്യാധി കാരണം ഇന്ത്യന്‍ പൗരന്മാരെ താത്ക്കാലികമായി ചൈനയിലേക്ക് പ്രവേശിപ്പിക്കുന്നില്ല. റെസിഡെന്‍ഷ്യല്‍ പെര്‍മിറ്റ് ഉള്ള ഇന്ത്യന്‍ പൗരന്മാര്‍ക്കും താല്‍ക്കാലികമായി പ്രവേശനം നല്‍കേണ്ടെന്നാണ് ചൈനയുടെ തീരുമാനം. ഇത് കണക്കിലെടുത്ത് ഇന്ത്യയില്‍ നിന്ന് ചൈനയിലേക്കുള്ള നിരവധി വിമാനങ്ങള്‍ റദ്ദാക്കി.

ചൈനയുടെ ഈ നീക്കം കാരണം രണ്ടായിരത്തോളം ഇന്ത്യന്‍ പ്രൊഫഷണലുകള്‍ക്ക് ചൈനയിലെ നഗരങ്ങളിലെ ജോലിയിലേക്ക് തിരിച്ച്‌ പ്രവേശിക്കാന്‍ സാധിക്കാത്ത സ്ഥിതിയാണ്. ന്യൂഡല്‍ഹിയിലെ ചൈനീസ് എംബസി ആണ് വിവരം അറിയിച്ചത്. പകര്‍ച്ചവ്യാധി നേരിടാന്‍ ആണ് ചൈന ഇത്തരം നടപടികള്‍ സ്വീകരിച്ചതെന്നും ഇത് താത്ക്കാലിക തീരുമാനമാണെന്നും എംബസി പറഞ്ഞു. ഇക്കാര്യത്തില്‍, പകര്‍ച്ചവ്യാധിയുടെ അവസ്ഥ കണക്കിലെടുത്ത് തുടര്‍ പ്രഖ്യാപനങ്ങള്‍ നടത്തും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.