തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ തെരഞ്ഞെടുപ്പ് മൂന്ന് ഘട്ടങ്ങളിലായി നടക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ . ഡിസംബറിൽ പുതിയ ഭരണ സമിതി നിലവിൽ വരുമെന്നും കമ്മീഷൻ. ആദ്യഘട്ടത്തിൽ ഡിസംബർ എട്ടിൻ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി എന്നീ ജില്ലകളിലും ഡിസംബർ 10ന് രണ്ടാം ഘട്ട തെരഞ്ഞെടുപ്പ് കോട്ടയം, എറണാകുളം, തൃശ്ശൂർ , പാലക്കാട്, വയനാട് എന്നീ ജില്ലകളിലും ഡിസംബർ 14ന് മൂന്നാം ഘട്ട തെരഞ്ഞെടുപ്പ് മലപ്പുറം, കോഴിക്കോട്, കണ്ണൂർ , കാസർകോട് എന്നീ ജില്ലകളിലുമായി നടക്കും.
രാവിലെ 7 മണി മുതൽ വൈകിട്ട് 6 മണിവരെ വോട്ട് ചെയ്യാവുന്നതാണ്. തെരഞ്ഞെടുപ്പ് പ്രചാരണവും വോട്ടെടുപ്പും കോവിഡ് പ്രോട്ടോക്കോൾ പാലിച്ചായിരിക്കും. കോവിഡ് രോഗമുള്ളവർക്ക് തപാൽ വോട്ട് ഉണ്ടായിരിക്കും. പോളിങിന്റെ മൂന്ന് ദിവസം മുമ്പ് തപാൽ വോട്ടിങിനായി അപേക്ഷിക്കണം. കലാശക്കൊട്ട് പാടില്ലെന്നും വീടുതോറുമുള്ള പ്രാചരണത്തിന് 3 പേർ മാത്രമേ പാടുള്ളൂവെന്നും കമ്മീഷൻ അറിയിച്ചു. നോട്ടുമാല, ഷാൾ എന്നിവ നൽകി സ്വീകരിക്കാൻ പാടില്ലെന്നും അറിയിച്ചിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.