ചുണ്ടുകള്‍ വരണ്ടു പോകുന്നത് തടയാന്‍ ചില ഉഗ്രന്‍ ടിപ്‌സ്..!

ചുണ്ടുകള്‍ വരണ്ടു പോകുന്നത് തടയാന്‍ ചില ഉഗ്രന്‍ ടിപ്‌സ്..!

തണുപ്പ് കാലാവസ്ഥയില്‍ ചുണ്ടുകള്‍ വരണ്ടു പോകുന്നതിനെക്കുറിച്ചും വിണ്ടുകീറുന്നതിനെപ്പറ്റിയുമാണ് യൂത്തിന്റെ ഇടയിലെ ഏറ്റവും വലിയ പരാതി. ചുണ്ടുകളില്‍ അസ്വസ്ഥതകള്‍ ഉണ്ടാക്കി ദിവസം മുഴുവനും അലോസരപ്പെടുത്തി കൊണ്ടിരിക്കുമെന്ന കാര്യം തീര്‍ച്ചയാണ്. ചുണ്ട് പൊട്ടുന്നത് തടയാന്‍ ലിപ് ബാമുകള്‍ മഞ്ഞുകാലത്ത് പതിവാക്കാം. എന്നാല്‍ ലിപ് ബാമുകള്‍ മാത്രം ഉപയോഗിക്കുന്നത് ഇതിനൊരു പരിഹാരമാവില്ല.

ലിപ് സ്റ്റിക്ക് ഉപയോഗിക്കുന്നവരാണെങ്കില്‍ മഞ്ഞ് കാലത്ത് ഓയിലി ആയ ലിപ് സ്റ്റിക്കോ, ലിപ് ബാമോ ഉപയോഗിക്കണം. അതുപോലെ പൗഡര്‍ പോലുള്ള ഉല്‍പന്നങ്ങളും ചുണ്ടില്‍ പ്രയോഗിക്കേണ്ട. ലിപ്സ്റ്റിക്ക് നീക്കം ചെയ്യുമ്പോഴാകട്ടെ, ആലോവേര അടങ്ങിയിട്ടുള്ള ക്ലെന്‍സിംഗ് ജെല്‍ ഉപയോഗിക്കാം.

വെള്ളരിക്കയുടെ നീര് ചുണ്ടില്‍ പുരട്ടുന്നത് ചുണ്ടില്‍ ഉണ്ടാവുന്ന എല്ലാ തരത്തിലുള്ള പ്രശ്‌നങ്ങള്‍ക്കുള്ള ഉത്തമ പ്രതിവിധിയാണ്. ചുണ്ട് വിണ്ടുകീറല്‍, തൊലി അടര്‍ന്നു പോകല്‍, ഫംഗസ് തുടങ്ങിയവെല്ലാം ഒഴിവാക്കാന്‍ വെള്ളരിക്കാ നീര് ഇടയ്ക്കിടെ ചുണ്ടില്‍ പുരട്ടി കൊടുക്കാം. രാത്രിയില്‍ കിടക്കുന്നതിന് മുമ്പ് ആല്‍മണ്ട് ക്രീമോ ആല്‍മണ്ട് ഓയിലോ ചുണ്ടില്‍ പുരട്ടാം. ഇതും ചുണ്ട് പൊട്ടുന്നത് തടയും.

ചുണ്ടുകള്‍ക്ക് ആവശ്യമായ ഈര്‍പ്പവും തണുപ്പും നല്‍കിക്കൊണ്ട് വരള്‍ച്ചയെ ഒഴിവാക്കുന്ന ഒന്നാണ് കറ്റാര്‍ വാഴ ജെല്‍. ചുണ്ടിലെ നേര്‍ത്ത ചര്‍മ്മ പാളികളെ ബലപ്പെടുത്തുകയും നല്ല നിറം നല്‍കുകയും ചെയ്യുന്ന പോഷകങ്ങള്‍ ഇതില്‍ അടങ്ങിയിട്ടുണ്ട്. ആരോഗ്യമുള്ള ചുണ്ടുകള്‍ ലഭിക്കാനായി ശൈത്യകാല ദിനങ്ങളില്‍ ഉടനീളം കറ്റാര്‍ വാഴ ജെല്‍ ചുണ്ടില്‍ നേരിട്ട് പുരട്ടുന്നത് നല്ലതാണ്.

അതുപോലെ പാല്‍പ്പാട തേക്കുന്നതും ചുണ്ടിന് വളരെ നല്ലതാണ്. ചുണ്ട് കറുക്കുന്നുണ്ടെങ്കില്‍ പാല്‍പ്പാടയില്‍ അല്‍പം നാരങ്ങാനീര് കൂടി ചേര്‍ത്ത് തേച്ചാല്‍ മതിയാകും. ഇത് ഒരു മണിക്കൂര്‍ വച്ചിരിക്കണം.

അല്‍പം ആല്‍മണ്ട് ഓയിലും എള്ളും തേനും ചേര്‍ത്ത് ചുണ്ട് ഇടയ്ക്ക് സ്‌ക്രബ് ചെയ്യുന്നതും നല്ലത് തന്നെ. ആല്‍മണ്ട് ഓയില്‍ പോലെ തന്നെ വെളിച്ചെണ്ണ, ആര്‍ഗന്‍ ഓയില്‍എന്നിവയും ചുണ്ടിന് നല്ലതാണ്. ഇവയെല്ലാം ചര്‍മ്മത്തിന് അവശ്യം വേണ്ട വൈറ്റമിനുകളാലും മറ്റും സമ്പന്നമാണ്. എല്ലാത്തിനും ഒപ്പം ആദ്യമേ സൂചിപ്പിച്ചത് പോലെ നല്ലത് പോലെ വെള്ളം കുടിക്കാനും 'ബാലന്‍സ്ഡ്' ആയ ഡയറ്റ് പാലിക്കാനും ശ്രമിക്കണം. കൂടാതെ കുളി കഴിഞ്ഞ ശേഷമോ മുഖം കഴുകിയ ശേഷമോ നേര്‍ത്ത ടവല്‍ കൊണ്ട് ചുണ്ടിലെ പഴയ തൊലിയുടെ അവശേഷിപ്പുകള്‍ കളയാം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.