തലമുടി കൊണ്ട് 12000 കിലോ ഭാരമുള്ള ഡബിള്‍ ഡെക്കര്‍ ബസ് വലിച്ചു നീക്കി ഇന്ത്യക്കാരി

തലമുടി കൊണ്ട് 12000 കിലോ ഭാരമുള്ള ഡബിള്‍ ഡെക്കര്‍ ബസ് വലിച്ചു നീക്കി ഇന്ത്യക്കാരി

തലമുടികൊണ്ട് ഡബിള്‍ ഡെക്കര്‍ ബസ് വലിച്ചു നീക്കി ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് നേടി ഇന്ത്യന്‍ യുവതി. ആശാ റാണി എന്ന ഇന്ത്യക്കാരിയാണ് സ്വന്തം തലമുടിയില്‍ ഡബിള്‍ ഡെക്കര്‍ ബസ് കെട്ടി വലിച്ചത്. ഇതിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്‌സിന്റെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് വീഡിയോ പുറത്തു വന്നിരിക്കുന്നത്.

12000 കിലോ ഭാരമുള്ള ഡബിള്‍ ഡെക്കര്‍ ബസാണ് ആശാ റാണി തലമുടി കൊണ്ട് വലിച്ചു നീക്കിയത്. 12,216 കിലോ ഭാരമുള്ള വാഹനം തലമുടി കൊണ്ട് വലിക്കുന്ന ആശാ റാണി എന്ന ക്യാപ്ഷനോടെയാണ് വീഡിയോ പ്രചരിക്കുന്നത്.

ഇരുവശത്തേയ്ക്കും മെടഞ്ഞിട്ട തലമുടികളുടെ അറ്റത്ത് കട്ടിയുള്ള ചരടുകെട്ടി ബസിലേയ്ക്ക് ബന്ധിപ്പിച്ചാണ് വലിക്കുന്നത്. ആശാ പുറകിലേയ്ക്ക് നടന്നാണ് ബസ് വലിക്കുന്നത്. മൂന്ന് ലക്ഷത്തിലധികം ആളുകളാണ് വീഡിയോ ഇതുവരെ കണ്ടത്. ആശാ റാണിയെ അഭിനന്ദിച്ച് നിരവധി പേര്‍ കമന്റുകളുമായി രംഗത്തെത്തുകയും ചെയ്തു.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.