കോവിഡ് ഭീതി അവസാനിച്ചാൽ പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കും: ആഭ്യന്തര മന്ത്രി അമിത് ഷാ

കോവിഡ് ഭീതി അവസാനിച്ചാൽ പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കും:  ആഭ്യന്തര മന്ത്രി അമിത് ഷാ

പശ്ചിമ ബം​ഗാൽ: കോവിഡ് ഭീതി അവസാനിച്ചാൽ പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കും എന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാ​ഗമായി പശ്ചിമ ബം​ഗാളിൽ സംസാരിക്കുകയായിരുന്നു അമിത് ഷാ. പൗരത്വ നിയമം നടപ്പിലാക്കും. എല്ലാ അഭയാർഥികൾക്കും പൗരത്വം ലഭിക്കും. കോവിഡ് കാരണമുണ്ടായ കാലതാമസം മാത്രമാണ് ഇക്കാര്യത്തിലുള്ളത്.

പ്രതിപക്ഷം കള്ളം പ്രചരിപ്പിക്കുകയാണെന്നും എല്ലാവര്‍ക്കും പൗരത്വം നൽകുന്ന നിയമമാണ് സി.എ.എ എന്നും അമിത് ഷാ പറഞ്ഞു. ഡിസംബറിൽ പാർലമെന്റ് പാസാക്കിയ വിവാദ സി.എ.എ നിയമം രാജ്യവ്യാപക പ്രതിഷേധത്തിനാണ് തിരികൊളുത്തിയത്. കോവിഡ് ലോക്ക് ഡൗൺ കാരണം നിയമ നടപടികളും പ്രതിഷേധ പരിപാടികളും നിർത്തിവെക്കുകയായിരുന്നു. ബം​ഗാളിൽ ഭരണ വിരുദ്ധ വികാരം ഉള്ളതായി കാണാൻ കഴിഞ്ഞുവെന്നും ബം​ഗാളിലെ ജനങ്ങൾ മാറ്റം ആ​ഗ്രഹിക്കുന്നതായും ഷാ പറഞ്ഞു


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.