പഞ്ചാബിലേക്ക് ട്രെയിനുകൾ വിടില്ലെന്ന് റെയിൽവേ

പഞ്ചാബിലേക്ക് ട്രെയിനുകൾ വിടില്ലെന്ന് റെയിൽവേ

പഞ്ചാബ് : കേന്ദ്രത്തിന്റെ കർഷകനിയമത്തിനെതിരെ സമരം തുടരുന്ന പഞ്ചാബിലേക്ക് ട്രെയിൻ സർവീസ് പുനരാരംഭിക്കാൻ ആകില്ലെന്ന് റെയിൽവേ. സമരത്തിന്റെ ആദ്യഘട്ടത്തിൽ കർഷകർ 32 ഇടങ്ങളിലായി റെയിൽവേ പാത ഉപരോധിച്ചിരുന്നു. എന്നാൽ നിലവിൽ ട്രെയിൻ ഓടിക്കുന്നതിന് തടസം ഒന്നുമില്ലെന്നും പാത ഉപരോധത്തിൽ നിന്ന് കർഷകർ പിന്മാറിയിട്ടുണ്ടന്നും മുഖ്യമന്ത്രി അമരീദ്ര സിംഗ് പറഞ്ഞു.

സംസ്ഥാനത്ത് കൃഷിക്കുമായി മറ്റും 10 ലക്ഷം ടൺ വളം ആവശ്യമാണ്. രണ്ട് ലക്ഷം ടൺ വളം മാത്രമേ ഇവിടെ സ്റ്റോക്ക് ഒള്ളു. ഭക്ഷ്യധാന്യങ്ങൾ സംഭരണ കേന്ദ്രങ്ങളിൽ കുന്നുകൂടി കിടക്കുകയാണ്. കേന്ദ്ര നിയമങ്ങൾ ചോദ്യം ചെയ്തതിന്റെ പേരിൽ ട്രെയിൻ സർവീസ് നിർത്തലാക്കി സംസ്ഥാനത്തെ കേന്ദ്രസർക്കാർ ശിക്ഷിക്കുക ആണെന്നും അമരീദ്ര സിംഗ് കുറ്റപ്പെടുത്തി.

സെപ്റ്റംബർ 25 മുതലാണ് പഞ്ചാബിൽ കർഷകർ സമരം തുടങ്ങിയത്. 32 ഇടങ്ങളിൽ ആയി ആണ് തുടക്കത്തിൽ കർഷകർ റെയിൽപാത ഉപരോധിച്ചത്. അതിൽ 14 ഇടങ്ങളിൽ ഉപരോധം ഇപ്പോൾ നിർത്തി. സംസ്ഥാന സർക്കാർ സുരക്ഷ ഉറപ്പു വരുത്തിയാൽ മാത്രമേ ട്രെയിൻ സർവീസ് പുനരാരംഭിക്കു എന്ന് റെയിൽവേ സെക്രട്ടറി പറഞ്ഞു. റെയിൽവേ പാത പൂർണ്ണമായും തങ്ങളുടെ നിയന്ത്രണത്തിൽ ആയാൽ സർവീസ് പുനരാരംഭിക്കാം എന്നും റെയിൽവേ സെക്രട്ടറി വി കെ യാദവ് കൂട്ടിച്ചേർത്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.