'ഡെല്‍റ്റക്രോണ്‍': ഡെല്‍റ്റയുടേയും ഒമിക്രോണിന്റെയും സങ്കരം 25 പേരില്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ട്

'ഡെല്‍റ്റക്രോണ്‍': ഡെല്‍റ്റയുടേയും ഒമിക്രോണിന്റെയും സങ്കരം 25 പേരില്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ട്

സൈപ്രസ്: കൊറോണ വൈറസിന്റെ പുതിയ വകഭേദത്തെ കണ്ടെത്തിയതായി ഗവേഷകര്‍. ഡെല്‍റ്റ, ഒമിക്രോണ്‍ വകഭേദങ്ങളുടെ സങ്കരമാണ് പുതിയ വകഭേദമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഡെല്‍റ്റക്രോണ്‍ എന്നാണ് ഈ വകഭേദത്തിനു പേര് നല്‍കിയിരിക്കുന്നത്. സൈപ്രസില്‍ ബയോളജിക്കല്‍ സയന്‍സസിലെ ഒരു പ്രൊഫസറാണ് രാജ്യത്ത് 'ഡെല്‍റ്റക്രോണ്‍' കണ്ടെത്തിയെന്ന അവകാശവാദം ഉന്നയിച്ചിരിക്കുന്നത്.

സൈപ്രസ് സര്‍വകലാശാലയിലെ പ്രൊഫസറും ബയോടെക്നോളജി ആന്‍ഡ് മോളിക്യുലാര്‍ വൈറോളജി ലബോറട്ടറി മേധാവിയുമായ ലിയോണ്ടിയോസ് കോസ്ട്രിക്കിസ് ആണ് ഇതുസംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്. ഡെല്‍റ്റയുടെയും ഒമിക്രോണിന്റെയും സംയോജിത രൂപമാണ് ഡെല്‍റ്റക്രോണെന്ന് ഇദ്ദേഹം പറയുന്നു. ഡെല്‍റ്റ ജീനോമിനുള്ളില്‍ ഒമിക്രോണിന് സമാനമായ ജനിതക ഘടന കണ്ടെത്തിയതോടെയാണ് പുതിയ വകഭേദത്തിന് ഡെല്‍റ്റക്രോണ്‍ എന്ന പേര് നല്‍കിയത്.

സൈപ്രസില്‍ ഇരുപത്തഞ്ചോളം പേരില്‍ ഡെല്‍റ്റക്രോണ്‍ കണ്ടെത്തിയെന്നാണ് ലിയോണ്ടിയോസ് വ്യക്തമാക്കുന്നത്. ഇത് സംബന്ധിച്ചുള്ള റിപ്പോര്‍ട്ടുകളും കണ്ടെത്തലുകളും ജിസ്എയ്ഡിന് അയച്ചിട്ടുണ്ട്. നിലവില്‍ ലോകത്ത് അതിവേഗം പടര്‍ന്നു പിടിച്ചു കൊണ്ടിരിക്കുന്ന ഒമിക്രോണിന് ശക്തമായ വെല്ലുവിളി ഉയര്‍ത്തുന്നതാണ് പുതിയ വകഭേദമെന്നാണ് ഇതില്‍ പറയുന്നത്. എന്നാല്‍ ഡെല്‍റ്റക്രോണ്‍ എന്നത് പുതിയ വകഭേദമല്ലെന്ന് ചില ഗവേഷകര്‍ വ്യക്തമാക്കുന്നു. കൊറോണ വൈറസിന് പല തരത്തിലുള്ള ഘടനാ മാറ്റങ്ങള്‍ വരുന്നുണ്ടെന്നും ഇതില്‍ കൂടുതല്‍ പരിശോധനകള്‍ ആവശ്യമാണെന്നും അവര്‍ വ്യക്തമാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.