ഭാരത് ബയോടെകിന്‍റെ കൊവിഡ് വാക്സിന്‍ അടുത്ത വര്‍ഷം ഫെബ്രുവരിയില്‍

ഭാരത് ബയോടെകിന്‍റെ കൊവിഡ് വാക്സിന്‍ അടുത്ത വര്‍ഷം ഫെബ്രുവരിയില്‍

ന്യൂഡല്‍ഹി: ഭാരത് ബയോടെകിന്‍റെ കൊവിഡ് വാക്സിന്‍ അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ രാജ്യത്ത് ലഭ്യമാക്കാന്‍ നടപടി തുടങ്ങി. ആര്‍ക്കെല്ലാമാണ് ആദ്യ ഘട്ടത്തില്‍ വാക്സിന്‍ നല്‍കേണ്ടത് എന്നത് സംബന്ധിച്ച്‌ മുന്‍ഗണനാക്രമം നിശ്ചയിക്കാനുള്ള നടപടി തുടങ്ങി. 30 കോടി ജനങ്ങള്‍ക്കാണ് ആദ്യ ഘട്ടത്തില്‍ കോവാക്സിന്‍ നല്‍കുക.

1 കോടി ആരോഗ്യപ്രവര്‍ത്തകര്‍, ഡോക്ടര്‍മാര്‍, നഴ്സുമാര്‍, ആശാ പ്രവര്‍ത്തകര്‍, മെഡിക്കല്‍ വിദ്യാര്‍ഥികള്‍ എന്നിവര്‍ക്കായിരിക്കും ആദ്യം വാക്‌സിൻ ലഭിക്കുക. ശേഷം 2 കോടി കൊവിഡ് പ്രതിരോധ പ്രവര്‍ത്തകര്‍, പൊലീസുകാര്‍, സൈനികര്‍, മുന്‍സിപ്പല്‍, കോര്‍പറേഷന്‍ ജീവനക്കാര്‍ തുടങ്ങിയവര്‍. മൂന്നാമത് മുന്‍ഗണന നല്‍കുന്നത് 50 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ്. കോവിഡ് ബാധിച്ചാല്‍ ഇവരുടെ നില ഗുരുതരമാവാന്‍ സാധ്യതയുണ്ട് എന്നതിനാലാണിത്. പിന്നീട 50 വയസ്സില്‍ താഴെയുള്ള മറ്റ് രോഗങ്ങളുള്ളവര്‍.

ഈ നാല് വിഭാഗത്തിലുള്ളവര്‍ക്കും സൗജന്യമായാണ് കോവിഡ് വാക്സിന്‍ നല്‍കുക. ആധാര്‍ ഉപയോഗിച്ചാണ് അര്‍ഹരായവരെ കണ്ടെത്തുക. ആധാര്‍ ഇല്ലാത്തവര്‍ക്ക് വേറെ ഏതെങ്കിലും തിരിച്ചറിയല്‍ രേഖ ഉപയോഗിക്കാം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.