കുട്ടികള്‍ക്കായി വ്യത്യസ്തമായൊരു സേമിയ കേസരി

കുട്ടികള്‍ക്കായി വ്യത്യസ്തമായൊരു സേമിയ കേസരി

സേമിയ കൊണ്ടുള്ള കേസരി കഴിച്ചിട്ടുണ്ടോ? കുട്ടികള്‍ക്ക് വ്യത്യസ്തമായ രുചിയില്‍ പെട്ടെന്ന് തയാറാക്കി കൊടുക്കാവുന്ന ഒരു സ്വീറ്റാണ് സേമിയ കേസരി. എങ്ങനെയാണ് സേമിയ കേസരി തയ്യാറാക്കേണ്ടതെന്ന് നോക്ക്ം.


വേണ്ട ചേരുവകള്‍....

സേമിയ 1 കപ്പ്
പഞ്ചസാര 1 കപ്പ്
നെയ്യ് 4 ടീസ്പൂണ്‍
കശുവണ്ടി 50 ഗ്രാം
കിസ്മിസ് 50 ഗ്രാം
കുതിര്‍ത്ത ചൗവരി 2 ടേബിള്‍ സ്പൂണ്‍
ഫുഡ് കളര്‍ (നിര്‍ബന്ധമില്ല) 1/4 ടീസ്പൂണ്‍
ഏലയ്ക്ക 1 ടീസ്പൂണ്‍
വെള്ളം ആവശ്യത്തിന്
ഉപ്പ് 1/4 ടീസ്പൂണ്‍


തയ്യാറാക്കുന്ന വിധം..

ഒരു പാന്‍ ചൂടാക്കി അതിലേക്ക് നെയ്യ് ഇടുക. ശേഷം കശുവണ്ടിയും കിസ്മിസും ചേര്‍ത്ത് ബ്രൗണ്‍ കളര്‍ ആകുന്നത് ഒന്ന് ഇളക്കി കൊടുക്കുക. ബ്രൗണ്‍ നിറം ആയി കഴിഞ്ഞാല്‍ മറ്റൊരു പാത്രത്തിലേക്ക് മാറ്റുക. അതേ പാനില്‍ സേമിയ ചേര്‍ത്ത് കൊടുക്കുക. നന്നായി മിക്‌സ് ചെയ്യുക.

സേമിയയും മൂക്കുമ്പോള്‍ അതിലേക്ക് വെള്ളം ചേര്‍ത്ത് കൊടുക്കുക. നന്നായി മിക്‌സ് ചെയ്ത് വേകാന്‍ വയ്ക്കുക. ശേഷം കുതിര്‍ത്ത ചൗവരി ചേര്‍ക്കുക. നന്നായി യോജിപ്പിക്കുക. അടുത്തതായി പഞ്ചസാര ചേര്‍ത്ത് കൊടുക്കാം. ഫുഡ് കളര്‍ (നിര്‍ബന്ധമില്ല) കുറച്ച് ചേര്‍ത്ത് നന്നായി മിക്‌സ് ചെയ്യുക.

ശേഷം ഏലയ്ക്കായ ചേര്‍ക്കാം. നന്നായി മിക്‌സ് ചെയ്യുക. തീ അണച്ചതിന് ശേഷം വറുത്ത് മാറ്റി വച്ച കശുവണ്ടിയും കിസ്മിസും ചേര്‍ത്ത് കൊടുക്കുക. അവസാനമായി ഒരു ടീസ്പൂണ്‍ നെയ്യ് കൂടെ ചേര്‍ത്ത് വീണ്ടും ഒന്നുകൂടെ മിക്‌സ് ചെയ്‌തെടുക്കുക. ശേഷം ഒരു വട്ട പാത്രത്തിലോ ചെറിയൊരു ബൗളിലോ സെറ്റ് ചെയ്യുക. സേമിയ കേസരി തയ്യാര്‍...


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.