ന്യൂഡല്‍ഹി: സൈനികരുടെ പെന്‍ഷന്‍ വെട്ടി കുറയ്ക്കണമെന്ന ആവശ്യവുമായി സംയുക്ത സൈനിക മേധാവി ബിബിന്‍ റാവത്ത്. ചെലവ് കുറക്കുന്നതിന്റെ ഭാഗമായാണ് ബിബിന്‍ റാവത്തിന്റെ നിര്‍ദേശം. സൈന്യത്തിന്റെ സാങ്കേതിക വിദഗ്ധരുടേതടക്കമുള്ളവരുടെ വിരമിക്കല്‍ പ്രായം ഉയര്‍ത്തണമെന്ന നിര്‍ദേശവും ബിബിന്‍ റാവത്ത് മുന്നോട്ടുവെച്ചു.
നിലവില്‍ 37-38 വയസ്സാണ് സൈന്യത്തില്‍ നിന്ന് വിരമിക്കാനുള്ള പ്രായം. കഴിവുവുകള്‍ ഏറ്റവും കൂടുതല്‍ പ്രയോജനപ്പെടുത്തേണ്ട സമയത്താണ് സൈനികര്‍ വിരമിക്കുന്നത്. അതിനാല്‍ പെന്‍ഷന്‍ പ്രായം 57ആക്കി ഉയര്‍ത്തണം.സാങ്കേതിക വൈദഗ്ധ്യമുള്ള ജീവനക്കാരുടെ സര്‍വീസ് ദീര്‍ഘിപ്പിക്കുന്നത് സൈന്യത്തിന് ഗുണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ബിബിന്‍ റാവത്തിന്റെ നിര്‍ദേശങ്ങള്‍ക്കെതിരെ മുന്‍ പ്രതിരോധമന്ത്രി എകെ ആന്റണി രംഗത്തെത്തി. ജനറല്‍ ബിപിന്‍ റാവത്തിന്റെ നിര്‍ദ്ദേശം രാജ്യതാല്‍പര്യത്തിന് വിരുദ്ധമാണ്. അതിര്‍ത്തി കാക്കുന്ന സൈനികരുടെ മനോവീര്യം തകര്‍ക്കുന്ന നടപടിയാണിതെന്നും എകെ ആന്റണി കുറ്റപ്പെടുത്തി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.