തെക്കു പടിഞ്ഞാറന്‍ ഫ്‌ളോറിഡയില്‍ ചുഴലിക്കാറ്റ്: വ്യാപക നാശ നഷ്ടം; ഒട്ടേറെ വീടുകള്‍ തകര്‍ന്നു

 തെക്കു പടിഞ്ഞാറന്‍ ഫ്‌ളോറിഡയില്‍ ചുഴലിക്കാറ്റ്: വ്യാപക നാശ നഷ്ടം; ഒട്ടേറെ വീടുകള്‍ തകര്‍ന്നു


ടാലഹാസി(ഫ്‌ളോറിഡ): തെക്കു പടിഞ്ഞാറന്‍ ഫ്‌ളോറിഡയില്‍ ആഞ്ഞടിച്ച ശീതകാല കൊടുങ്കാറ്റിലും തുടര്‍ന്നുണ്ടായ ഒന്നിലധികം ചുഴലിക്കാറ്റുകളിലുമായി വന്‍ നാശ നഷ്ടം.ഒട്ടേറെ വീടുകള്‍ തകര്‍ന്നു. ലീ കൗണ്ടിയില്‍ 28 വീടുകള്‍ തകര്‍ന്നെന്നും 62 വീടുകളെങ്കിലും താമസയോഗ്യമല്ലാതായെന്നും അധികൃതര്‍ സ്ഥിരീകരിച്ചു.നാല് പേര്‍ക്കു പരിക്കേറ്റതായും പ്രാഥമിക വിവരമുള്ളതായി അവര്‍ പറഞ്ഞു.

കൊടുങ്കാറ്റില്‍ 7,000-ത്തോളം വീടുകളിലായി ഏകദേശം 15,000 ആളുകള്‍ക്ക് വൈദ്യുതി മുടങ്ങിയതായി ലീ കൗണ്ടി അധികൃതര്‍ പറഞ്ഞു.കോളിയര്‍ കൗണ്ടിയില്‍ ഒരു ചുഴലിക്കാറ്റെങ്കിലും അതിശക്തമായിരുന്നെന്ന് നാഷണല്‍ വെതര്‍ സര്‍വീസ് അറിയിച്ചു.ശീതകാല കൊടുങ്കാറ്റിന്റെ അനുബന്ധമായി ഇനിയും ചുഴലിക്കാറ്റുണ്ടാകാനുള്ള സാധ്യത പ്രവചിക്കപ്പെടുന്നുണ്ട്.ചുഴലിക്കാറ്റില്‍ പെട്ട് നിയന്ത്രണം നഷ്ടമായതു മൂലം കോളിയര്‍ കൗണ്ടിയില്‍ ഒരു ട്രാക്ടര്‍-ട്രെയിലര്‍ ഇടിച്ചു മറിഞ്ഞു. ഡ്രൈവര്‍ പരിക്കുകളോടെ ആശുപത്രിയിലാണ്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.