പിഎസ്എല്‍വി- സി 49 ഐഎസ്ആർഒ വിക്ഷേപിച്ചു

പിഎസ്എല്‍വി- സി 49 ഐഎസ്ആർഒ   വിക്ഷേപിച്ചു

ശ്രീഹരിക്കോട്ട: പിഎസ്എല്‍വി- സി 49 ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പെയ്സ് സെന്ററില്‍ നിന്ന് വിക്ഷേപിച്ചു. ഭൗമ നിരീക്ഷണ ഉപഗ്രഹമായ ഇഒഎസ്-1നെയും ഒന്‍പത് വിദേശ ഉപഗ്രഹങ്ങളെയും വഹിച്ചു കൊണ്ടാണ് പിഎസ്എൽവി -സി49 പറന്നുയർന്നത്. കനത്ത മഴയും ഇടിയും മൂലം നേരത്തെ നിശ്ചയിച്ചതിലും പത്ത് മിനിറ്റ് വൈകി 3.12നായിരുന്നു വിക്ഷേപണം . ഇടയ്ക്ക് അഞ്ച് മിനിറ്റ് കൗണ്‍ഡൗണ്‍ നിര്‍ത്തി വെയ്ക്കുകയും ചെയ്തിരുന്നു. ഈ വർഷത്തെ ഐഎസ്ആർഒയുടെ ആദ്യ വിക്ഷേപണ ദൗത്യമാണിത്.

കൃഷി, വനസംരക്ഷണം, ദുരന്തനിവാരണം എന്നീ മേഖലകളിൽ ഉപയോഗപ്പെടുത്താൻ കഴിയുന്നതാണ് ഭൗമ നിരീക്ഷണ ഉപഗ്രഹമെന്ന് ഐഎസ്ആർഒ അറിയിച്ചു. കോവിഡ് വ്യാപനത്തിന് ശേഷമുള്ള ഐഎസ്ആർഒയുടെ ആദ്യ വിക്ഷേപണമാണ് ഇന്ന് നടന്നത്. ശ്രീഹരിക്കോട്ടയിൽ നിന്നുള്ള 76-ാമത്തെ വിക്ഷേപണവും പിഎസ്എൽവിയുടെ 51-ാം വിക്ഷേപണവുമാണ് ഇന്ന് നടന്നത്. എന്നാല്‍ കോവിഡ് വ്യാപനം കണക്കിലെടുത്ത് സന്ദർശകർക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.